തൃപ്പങ്ങോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ കൊയ്ത്ത്

കൊറോണ കൊയ്ത്ത്

വിശ്വമാകെ വിത്തെറിഞ്ഞു
വിളവെടുത്തു പൊരുമീ
വൻവിപത്തിനെ തടുത്തു
നിർത്തുവാൻ ഉണർന്നിടാം
കരങ്ങൾ തമ്മിൽ കോർത്തിടാം.
ഉടൽ കൊണ്ട് അകന്നു നാം ഉയിര് കൊണ്ട് അടുത്തിടാം
കൈകൾക്കിടയിൽ കഴുകിടാം വൈകിടാതെ നോക്കിടാം
നാളെയൊത്തു പുഞ്ചിരിക്കാൻ ഇന്നു പൊത്തിടാം മുഖവും
വാതിൽ പൂട്ടി വീടിനുള്ളിൽ നാമിരിക്കുമെങ്കിൽ..
നാടുകാക്കുവാൻ ഉറച്ച യുദ്ധ തന്ത്രമാണത്
കരുണ ചൊരിയും ഭരണമരുളും സരണി മാത്രം തേടിടാം
പൊരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും
അതുവരെ അതുവരെ
പ്രതിരോധമാണ് പ്രതിവിധി


  

പ്രാർത്ഥന
4 A - തൃപ്രങ്ങോട്ടൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത