സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയി‍ഞ്ചിപ്പാറ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഒൻപതാം വാർഡ് പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ മലയിഞ്ചിപ്പാറ ഗ്രാമത്തിൽ അനേകം കുരുന്നു ഹൃദയങ്ങളെ അറിവിന്റെ വിഹായസിലേയ്ക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ ഒരു വിദ്യാലയം ആരംഭിക്കുകയും ആയിരത്തിത്തൊള്ളായിരത്തി അന്പത്തിരണ്ടിൽ ഇത് വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്താൽ ധന്യമായ സെൻറ്. ജോസഫ് യു .പി. സ്കൂൾ ആയി ഉയർത്തപ്പെടുയും ചെയ്തു. പള്ളിമണി നാദങ്ങളാലും ശരണമന്ത്ര ധ്വനികളാലും ബാങ്കുവിളികളാലും മുഖരിതമായ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമാണ് മലയിഞ്ചിപ്പാറ.

സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയി‍ഞ്ചിപ്പാറ
വിലാസം
മലയിഞ്ചിപ്പാറ

പാതാമ്പുഴ പി.ഒ.
,
686582
,
കോട്ടയം ജില്ല
സ്ഥാപിതം17 - 05 - 1925
വിവരങ്ങൾ
ഫോൺ0482 285700
ഇമെയിൽsjupsmpara@gmail.com
കോഡുകൾ
സ്കൂൾ കോഡ്32240 (സമേതം)
യുഡൈസ് കോഡ്32100200605
വിക്കിഡാറ്റQ87659319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിൻസെൻ്റ് മാത്യൂസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. എലിസബത്ത് ജോസഫ്
അവസാനം തിരുത്തിയത്
07-11-202432240hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സമീപ പ്രദേശങ്ങളിലൊന്നും ഒരു വിദ്യാലയമില്ലാതിരിക്കെ തങ്ങളുടെ കുട്ടികൾക്ക് അക്ഷരം പഠിക്കുവാൻ ഒരു വിദ്യാലയം ആവശ്യമാണ് എന്ന് പുത്രവത്സലരായ ഇവിടുത്തെ കുടിയേറ്റ കർഷകർക്ക് ബോധ്യമുണ്ടായി. തന്മൂലം ബഹു. കാട്ടരാത് കൊച്ചുചാണ്ടിയച്ചൻ നൽകിയ പുത്തൻപുരക്കൽ പുരയിടത്തിൽ ഒരു താൽക്കാലിക കെട്ടിടം പണിയുകയും1925 മെയ് പതിനേഴാം തീയതി മൂന്നു ക്ളാസ്സുകളോടുകൂടി പൂണ്ടിക്കുളത്തു ശ്രീ. ലൂക്ക ദേവസ്യയുടെ മാനേജ്മെന്റിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുകയും 1952ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്

ക്ലീൻ  & ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്

ഇന്റർനെറ്റ്‌  സൗകര്യം (വൈ ഫൈ )

ഹാൻഡ് വാഷിംഗ് ഏരിയ  &  ഗേൾസ്  ഫ്രണ്ട്‌ലി ടോയ്‌ലറ്റ്

കളിസ്ഥലം

ഔഷധത്തോട്ടം

ഉദ്യാനം  

സ്റ്റേജ്‌

ഹൈടെക്‌ ക്ലാസ്സ്മുറികൾ

ചിൽഡ്രൻസ്‌  പാർക്ക്

ഹരിതോദ്യാനം

ചരിത്ര മ്യൂസിയം

ഹെൽത്ത്  സർവ്വീസ്

സയൻസ്  ലാബ്

ഗണിത ലാബ്

പാട്ട്യേതര  പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

ജൈവപച്ചക്കറികൃഷി

സംഗീതക്ലാസ്സ്

നൃത്തപരിശീലനം

ശുചിത്വക്ലബ്

വിദ്യാരംഗം   കലാസാഹിത്യവേദി

സ്‍പീക്കിസി  കോർണർ

ഇംഗ്ലീഷ് വില്ല

പഠന കൂടാരം

പി എസ് സി   കോർണർ

മനോരമ നല്ലപാഠ പ്രവർത്തനങ്ങൾ

മാതൃഭൂമി  സീഡ് ആക്റ്റിവിക്ടിസ്

ഗണിത ക്ലബ്

ശാസ്‌ത്ര ക്ലബ്

സാമൂഹ്യശാസ്‌ത്ര ക്ലബ്

ഹെൽത്ത് ക്ലബ്

ഓർട്ടറി ക്ലബ്

ലൈബ്രറി

അറിവും വിജ്ഞാനവും പകരുന്ന നിരവധി പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി ഇവിടെയുണ്ട് . കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള സൗകര്യം വായനാമുറിക്ക് ഉണ്ട് . കൂടാതെ ഓരോ ക്ലാസ്സിലും വിജ്ഞാനവും മാനസിക ഉണർവും പ്രധാനം ചെയ്യുന്ന വായനാമൂലയും ഉണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

        നേട്ടങ്ങൾ

1 . പാലാ  കോർപ്പറേറ്റ്  എഡ്യൂക്കേഷണൽ  ഏജൻസി  ഏർപ്പെടുത്തിയ  " ഹരിത വിദ്യാലയ പുരസ്‌കാരം ".  2017

2 . ഡി സി എൽ    ഐ.ക്യു   ബ്രൈറ്റ് സ്റ്റാർ  അവാർഡ്  -  2018

3 . ദീപിക  ജൈവ നന്മ  പുരസ്‌കാരം  - 2018

4 .  ഡി സി എൽ    ഐ.ക്യു   ബ്രൈറ്റ് സ്റ്റാർ  അവാർഡ്  -  2019

5 . ഈരാട്ടുപേട്ട  ഉപജില്ല  ശാസ്ത്രോത്സവം  - ഓവറോൾ  റണ്ണർ അപ്പ്  2019  - 20

6 .  ഈരാട്ടുപേട്ട  ഉപജില്ല  കലോത്സവം  -  ഓവറോൾ  റണ്ണർ അപ്പ്  2019  - 20

7 . സംസ്ഥാന  ഭഷ്യ ആരോഗ്യ  സ്വരാജ്   അവാർഡ്  - 2020

8 .  സംസ്ഥാന  ഹരിത കേരള മിഷൻ  ഹരിത  വിദ്യാലയ   പുരസ്‌കാരം  2020

9 . മലയാള  മനോരമ  നല്ലപാഠം  ജില്ലാതല പുരസ്‌കാരം  2020.

10 . ഈരാട്ടുപേട്ട   ഉപജില്ലയിലെ  മികച്ച  പി റ്റി എ  പുരസ്‌കാരം


അധ്യാപകർ

അധ്യാപകർ  :   2024-2025

  1. വിൻസൻ്റ് മാത്യൂസ് (HM)
  2. സി .മേരി  ജോസഫ്
  3. സി .ജോയ്സി   സെബാസ്റ്റ്യൻ .
  4. ശ്രീമതി റോസിലി മാത്യു .
  5. ശ്രീമതി ഷൈനി ജോർജ്.
  6. ശ്രീമതി രശ്മി സേവ്യർ
  7. ട്രീസ മരിയ ജോർജ് .
  8. അഞ്ചിത C ടോം
  9. അൽഫോൻസ സെബാസ്റ്റ്യൻ


മുൻ പ്രധാനാധ്യാപകർ

  • 2017 - 2024 സി .ലിസിയമ്മ  ജോർജ്  
  • 2014 - 2017 - ശ്രീമതി . മേഴ്സി ഫിലിപ്പ്   
  • 2007 - 2014 -സി . മേരിക്കുട്ടി  എം .സി .
  • 1996 - 2007 സി . വി .കെ . ഫിലോമി 
  • 1989 - 1996 സി . സി .എം .  അന്നക്കുട്ടി 
  • 1986 - 1989 സി . അന്നക്കുട്ടി കെ .പി . 
  • 1968 - 1986 സി .  ത്രേസ്യ  കെ .സി . 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രി .ദേവാസ്യ പൂണ്ടിക്കുളം .
  2. ശ്രി. എബി പൂണ്ടിക്കുളം .(പരിസ്ഥിതി പ്രവർത്തകൻ )
  3. - ഡോ .ജോജോ  വി . ജോസഫ്( കാരിത്താസ്   ഹോസ്പിറ്റൽ - ഓങ്കോളജി   സർജൻ ) -----

വഴികാട്ടി

  • ഈരാട്ടുപേട്ടയിൽ     നിന്ന്  വരുന്നവർ     പൂഞ്ഞാർ -   മുണ്ടക്കയെം  ബസിൽ   കയറി  പാതാമ്പുഴ  കഴിഞ്ഞുള്ള മലയിഞ്ചിപ്പാറ  ജംഗ്‌ഷനിൽ   ഇറങ്ങുക
  • മുണ്ടക്കയം  ഭാഗത്തു  നിന്ന്   വരുന്നവർ  ചോലത്തടം  - ഈരാറ്റുപേട്ട  ബസിൽ  കയറി   ചോലത്തടം  കഴിഞ്ഞുള്ള  മലയഞ്ചിപ്പാറ     ജംഗ്ഷനിൽ  ഇറങ്ങുക .