എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം‌

കുട്ടികളുടെ വിവിധ സർഗാത്മക ശേഷികൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദി ഈ സ്കൂളിൽ ഇടം നൽകുന്നു. വർഷാവർഷം ജൂൺ ആദ്യവാരത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനം മുൻവർഷ സ്കൂൾ കലാ സാഹിത്യ രംഗത്തെപ്രതിഭകളായ വിദ്യാർത്ഥികൾ നിർവഹിക്കുകയും പ്രാദേശിക കലാപ്രതിഭകളുടെ പ്രചോദനാത്മകമായ ക്ലാസുകൾ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്തു പോരുന്നു.

പ്രവർത്തനങ്ങൾ

അക്ഷരം മനസ്സിലും കൈക്കുമ്പിളിലും ആക്കി കുഞ്ഞുങ്ങളിൽ സർഗ്ഗവാസനയുടെ തലങ്ങളെ വികസിപ്പിക്കുവാൻ :-അക്ഷരത്തണൽ വിദ്യാരംഗം സാഹിത്യവേദിയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒഴിവ് വേളയിൽ പഠന പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ മുന്നോട്ടു നയിക്കുന്നതിനായി -മണലെഴുത്തു കളരി ,അക്ഷരമരനിർമ്മാണം ,അക്ഷരകേളി,കാവ്യകേളി,എന്നീ പ്രവർത്തനങ്ങൾ എല്ലാ വർഷവും നടത്തിവരുന്നു.

പാഠഭാഗങ്ങൾ സർഗാത്മക തലങ്ങളിലേക്ക്

5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾ അവരുടെ കഴിവിനനുസരിച്ചു പാഠഭാഗങ്ങൾ കഥ ,കവിത, നാടകം, മൈമിംഗ് ,കഥാപ്രസംഗം തുടങ്ങി വിവിധ വ്യവഹാരരൂപങ്ങളാക്കി മാറ്റുന്നു .കുട്ടികളുടെ സർഗവസന്ത ത്തിലൂടെ പഠന പ്രവർത്തനങ്ങൾ പഠന മുറിയിൽ നിന്നും പുസ്തകത്താളുകളിൽ നിന്നും സ്കൂൾ വേദിയിലെ കർട്ടനുയർത്തി ആവിഷ്കാരങ്ങളുടെ പൂർണതയിയിലേക്ക് എത്തുന്നു .

ശില്പശാലകൾ

ചെറുകഥാ ശില്പശാല :- ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട്

കവിതാ ശില്പശാല  :- മാവേലിക്കര രഘുകുമാർ

കഥകളി പഠന ക്ലാസ് ,പ്രലോഭനം -ദൃശ്യാവിഷ്‌കാരം അവതരണം :- അയിരൂർ കഥകളി ക്ലബ്

ഓട്ടൻതുള്ളൽ പഠനക്ലാസ്സും അവതരണവും :- ചെട്ടികുളങ്ങര അമ്പിളി

നാടൻപാട്ട് ശില്പശാല , പഠന ക്ലാസ് ,നാടൻപാട്ട് അവതരണം :- ചെങ്ങന്നൂർ ബാബുരാജ് (മുൻ ലൈബ്രറി കൗൺസിൽ അംഗം )

കൂത്ത് പഠന ക്ലാസ് :- ഡോ .കെ ഹരിലാൽ