ശാസ്ത്ര ക്ലബ്ബ് എ.യു.പി.എസ് എറിയാട്


        ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ എല്ലാ വർഷവും ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്രദിനം ആചരിക്കാറുണ്ട് .ശാസ്ത്ര ദിനാചരണത്തിന് ഭാഗമായി എക്സിബിഷൻ, മാഗസിൻ നിർമ്മാണം, പരീക്ഷണനിരീക്ഷണങ്ങൾ,ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തുന്നു. ശാസ്ത്രത്തിൽ താൽപര്യമുള്ള കുട്ടികൾക്ക് വേണ്ടി ശാസ്ത്രക്യാമ്പ് സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ശാസ്ത്ര യാത്രകളും സംഘടിപ്പിക്കുന്നു. ശാസ്ത്രമേളയിൽ സ്ഥിരമായി പങ്കെടുത്ത സബ്ജില്ലാ ജില്ലാതലങ്ങളിൽ ഉന്നത വിജയം നേടാറുണ്ട്. സ്കൂൾ തലത്തിൽ പ്രവൃത്തി പരിചയ പരിശീലനം,ശാസ്ത്ര മോഡൽ നിർമാണ പരിശീലനം തുടങ്ങിയവ നടത്തുന്നു. ക്ലബ്ബിന്റെ കീഴിൽ ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള പഠനം നടത്തി യു.പി തലത്തിൽ ഓരോ ക്ലാസിലും ശാസ്ത്ര പതിപ്പ് നിർമ്മിക്കുന്നു. സ്കൂൾതലത്തിൽ ശാസ്ത്രമേളകൾ സംഘടിപ്പിച്ച് മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്താറുണ്ട്.