ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ഗ്രന്ഥശാല
ഗ്രന്ഥശാല
ചുമതല - ലാലു സാർ
ലൈലബറിയൻ -ശ്രീമതി . ഷാനി
വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കു ഏറെ പ്രാധാന്യം ഉണ്ട്. മറ്റു വിദ്യാലയങ്ങളിലേതു പോലെ ചിട്ടയോടെ പ്രവർത്തിക്കുന്ന ലൈബ്രറിയാണിത് .. എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉള്ളതിനാൽ സ്കൂളിൽ 5500 പുസ്തകങ്ങൾ ലഭ്യമാണ്.... പുസ്കങ്ങളുടെ വൻശേഖരം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. അത് കുട്ടികൾക്ക് പ്രാപ്യമാകുമ്പോൾ മാത്രമാണ് ലൈബ്രറി ഫലവത്താകുന്നത് . UP ,HS വിഭാഗങ്ങൾക്കായി പ്രത്യേക സമയം ക്രമീകരിച്ചു് പുസ്തക വിതരണം നടത്തുന്നത് കൊണ്ട് എല്ലാ കുട്ടികൾക്കും തിരക്കില്ലാതെ പുസ്തകം എടുക്കാനും തിരികെ ഏൽപ്പിക്കാനും സാധിക്കുന്നുണ്ട് . കൂട്ടികളെ ലൈബ്രറിയിൽ അംഗങ്ങളാക്കി അംഗത്വകാർഡ് നൽകിയാണ് പുസ്തക വിതരണം കാര്യക്ഷമമാക്കിയിട്ടുള്ളത് . എടുത്ത് പുസ്തകങ്ങൾ കൃത്യമായി തിരികെ വാങ്ങുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട് .വായിച്ച പുസ്തങ്ങകുളുടെ വായനകുറിപ്പുകൾ പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് . കൊറോണ കാലത്ത് സഞ്ചരിക്കുന്ന പുസ്തക മുറി എന്ന പേരിൽ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ സ്കൂൾ ബസിൽ വീട്ടിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീട്ടിൽ എത്തിച്ചു. രക്ഷിതാക്കളും വായനയിൽ പങ്കാളികളായി.
എന്റെ എഴുത്തുപെട്ടി
കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള വായനാ കുറിപ്പുകൾ ലൈബ്രറിക്കു മുൻപിൽ സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കുകയും മാസത്തിൽ ഒരിക്കൽ അത് തുറന്ന് കുറിപ്പുകൾ വിലയിരുത്തി ഏറ്റവും നല്ല കുറിപ്പിന് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനവും നൽകുന്ന പ്രവർത്തനമാണ്... വളരെ വിജയകരമായി നടത്തിവരുന്നു..കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, യു.പി തലത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌൺസിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാൻ. ഈ ക്ലബിന്റെ മികവാർന്ന ഒരു പ്രവർത്തനമായിരുന്നു.
കൂട്ട മാഗസിൻ
സ്കൂളിലെ എല്ലാകുട്ടികളും ഓരോ കൈയെഴുത്ത് മാസിക തയ്യാറാക്കുകയും അത് ഒന്നിച്ച് പ്രസാദനം ചെയ്ത് സ്കൂളിലെ എല്ലാ കുട്ടികളും ഒന്നിച്ച് പ്രാസാധകരരായ കാഴ്ച അവിസ്മരണീയമാണ്. ഈ പ്രവർത്തനത്തിന് ഗ്രന്ഥശാലയും വിദ്യാരംഗം കലാ സാഹിത്യവേദിയും ഒന്നിച്ച് കൈകോർത്തതിനാൽ ഈ പ്രവർത്തനം മികവാർന്ന രീതിയിൽ നടത്താൻ കഴിഞ്ഞു.