D M R T (Devadhar Malabar Reconstruction Trust)

Schoolwiki സംരംഭത്തിൽ നിന്ന്

ദേവധാർ മലബാർ പുനരുദ്ധാരണ സംഘം

1921 ലെ മലബാർ കലാപത്തെ തുടർന്ന് ആശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിനുവേണ്ടി  SIS , സീനിയർ മെമ്പർമാരായ ജികെ ദേവധാർ , എ ശ്രീധർ ഗണേഷ് വാസെ , വിത്തൽ ഹരി ബർവെ  , എം എസ് മാധവ റാവു എന്നിവരടങ്ങുന്ന സംഘത്തെ മലബാറിലേക്കയച്ചു.അവരുടെ നിർദ്ദേശ പ്രകാരം ആശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു ഏകീകൃത രൂപം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ 1921 ഒക്ടോബർ 9 ന് സെൻട്രൽ റിലീഫ് കമ്മിറ്റി ( CRC )എന്ന പേരിൽ ഒരു പൊതുവേദി രൂപം കൊണ്ടു . സാമൂതിരി രാജാവ് പ്രെസിഡന്റും ജി കെ ദേവധാർ വൈസ് പ്രസിഡന്റും എം എസ് മാധവറാവു സെക്രട്ടറിയും ആയിരുന്നു . ആശ്വാസ പ്രവർത്തനങ്ങൾക്കായി വളരെ കൂടുതൽ പണം സ്വരൂപിക്കാൻ CRCക്ക് കഴിഞ്ഞു. ഇരുപത്തി ഏഴായിരത്തോളം അഭയാർത്ഥികൾ സി ആർ സി യുടെ ക്യാമ്പുകളിൽ ഉണ്ടായിരുന്നു. 1922 ഫെബ്രുവരി അവസാനത്തോടെ ക്യാമ്പുകളുടെ പ്രവർത്തനം നിലച്ചപ്പോൾ റിലീഫ് പ്രവർത്തനങ്ങൾക്കായി പിരിഞ്ഞു കിട്ടിയതിൽ ചിലവുകഴിച്ചുള്ള തുക മലബാറിന്റെ മൊത്തത്തിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കണം എന്ന് തീരുമാനിക്കപ്പെട്ടു. അതിൻപ്രകാരം 1922 ഡിസംബർ മാസത്തിൽ DMRT എന്ന സംഘടന രജിസ്റ്റർ ചെയ്തു.

ഗോപാലകൃഷ്ണ ദേവധാർ പ്രസിഡണ്ടും , ഡെപ്യൂട്ടി കളക്ടർ ആയിരുന്ന ദിവാൻ ബഹദൂർ ജി ടി വർഗീസ് വൈസ് പ്രസിഡണ്ടും , എം എസ്  മാധവറാവു സെക്രട്ടറിയുമായിരുന്നു . വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പുരോഗതി എന്നതായിരുന്നു ഡി എം ആർ ടി യുടെ പ്രഖ്യാപിത ലക്‌ഷ്യം . സ്വയം പര്യാപ്തരായ , മൂല്യബോധവും പൗര ബോധവുമുള്ള വ്യക്തികളെ വാർത്തെടുക്കുക എന്ന വ്യക്തമായ ഒരു ദർശനം ഡി എം ആർ ടി യുടെ പ്രവർത്തനങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നു. നിശാപപാഠശാലകൾ , ലൈബ്രറികൾ , വായനശാലകൾ എന്നിവ ഓരോ കേന്ദ്രങ്ങളിലും സ്ഥാപിച്ചു. 1939 ആയപ്പോഴേക്കും നാല് ഹയർ എലിമെന്ററി സ്കൂളുകളും നാല് ലോവർ എലമെന്ററി സ്കൂളുകളും ആയി അവ മാറി . 1934 ൽ മലപ്പുറത്ത് ഒരു ശിശുക്ഷേമ കേന്ദ്രം ആരംഭിച്ചു.

1955 ൽ ഡി എം ആർ ടി പ്രവർത്തനങ്ങൾ സ്വയം നിർത്തിവെച്ചു.

"https://schoolwiki.in/index.php?title=D_M_R_T_(Devadhar_Malabar_Reconstruction_Trust)&oldid=1710223" എന്ന താളിൽനിന്ന് ശേഖരിച്ചത്