ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ
ഞാൻ കൊറോണ .കോവിഡ് 19 എന്നാണ് എൻ്റെ വിളിപ്പേര്. എനിക്ക് ഈ പേര് നൽകിയത് ലോകാരോഗ്യ സംഘടനയാണ്. ചൈനയിലെ വുഹാനിലാണ് എൻറ ജനനം. എനിക്ക് മുമ്പ് ചൈനയിൽ സാർസ് എന്ന് പേരുള്ള ഒരു കൊറോണ വൈറസ് സ്ഥിരീകരിച്ചു.2004 മെയ് മാസത്തിന് ശേഷം ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. സാർസ് എൻ്റെ സുഹൃത്താണ്. സാർസിനെപ്പോലെത്തന്നെ എൻ്റെ മറ്റൊരു സുഹൃത്താണ് Mers. സൗദി അറേബ്യയിലാണിതിൻ്റെ ഉദ്ഭവം.ഇവയിൽ നിന്നും മ്യൂട്ടേഷൻ സംഭവിച്ച രൂപമാണ് എൻ്റേത്. ഞാൻ മനുഷ്യരുടെ മൂക്കിലൂടെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും അവിടെയുള്ള കോശങ്ങളുടെ റിസപ്റ്റേർസുമായി അറ്റാച്ച് ചെയ്യുകയും ചെയ്യുന്നു. ഇത് വഴി കോശത്തിലേക്ക് കടക്കാൻ കഴിയുന്നു. ഈ പ്രക്രിയയെ മനുഷ്യർ എൻഡോ സൈറ്റോസിസ് എന്ന് വിളിക്കുന്നു. ഈ സമയത്ത് ഞാൻ എൻ്റെ RNA - യെ പുറത്തേക്ക് കടത്തി റെപ്ലിക്കേറ്റ് ചെയ്യുന്നത് വഴി കൂടുതൽ RNA ഉണ്ടാവുന്നു.ഇത് വഴി പുതിയ വൈറസ് സൃഷ്ടി ക്കുകയും ചെയ്യുന്നു.ശരീരത്തിലെ ഇമ്മ്യൂണിറ്റി സിസ്റ്റം പ്രവർത്തിക്കുമ്പോഴാണ് ശരീരത്തിലെ താപനില ഉയരുന്നത്. എനിക്ക് വളരെ പെട്ടെന്ന് ശരീരത്തിലേക്ക് പ്രവേശിക്കാൻ കഴിയും.എന്നാൽ മനുഷ്യൻ മാസ്ക് ഉപയോഗിക്കുന്നത് കൊണ്ടും ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുന്നതും എൻ്റെ വ്യാപനത്തെ തടയുന്നു.എന്നാൽ ഇവ ഉപയോഗിക്കാത്തവരുടെ ശരീരത്തിലേക്ക് എനിക്ക് വളരെ പെട്ടെന്ന് പ്രവേശിക്കാൻ കഴിയും. എൻ്റെ വ്യാപനത്തെ തടയുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്നവരാണ് ഡോക്ടേഴ്സ്, നഴ്സ് ,പോലീസ് എന്നിവർ. അവർ മനുഷ്യരുടെ മിത്രവും എൻ്റെ ശത്രുവുമാണ്. ഏതൊരു വന്യ ജീവിയേയുo പേടിക്കാത്ത മനുഷ്യൻ രൂപത്തിൽ വളരെ ചെറുതായ എന്നെ ഭയന്ന് കൊണ്ട് ജീവിക്കുന്നു. പ്രകൃതിയെ അനാവശ്യമായി ചൂഷണം ചെയ്ത് കൊണ്ടിരുന്ന മനുഷ്യരെ ഞാനിന്ന് പലതും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം