അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനം -2023-24

മാർച്ച് 1. "ഇംഗ്ലീഷ് ഫെസ്റ്റ്" പ്രകാശനം ചെയ്തു.

ഇംഗ്ലീഷ് ഫെസ്റ്റ് മാഗസിൻ പ്രകാശനം.

അസംപ്ഷൻ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്  അംഗങ്ങളുടെ പ്രയത്നഫലമായി തയ്യാറാക്കിയ "ഇംഗ്ലീഷ് ഫെസ്റ്റ്" കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു. സ്കൂളിലെ ലൈബ്രറിയിൽ ചേർന്ന് പ്രത്യേക ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിങ്ങിൽ വച്ചാണ് മാഗസിൻ പുറത്തിറക്കിയത്. മാസികയുടെ പ്രകാശനം യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി ജേക്കബ് സാറാണ് നിർവഹിച്ചത്. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ മാഗസിൻ ഏറ്റുവാങ്ങി .മാഗസിൻ തയ്യാറാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ഇംഗ്ലീഷ് അധ്യാപകനായ ശ്രീ സജി ആൻറണി യാണ് ചീഫ് എഡിറ്റർ. മറ്റ് ഇംഗ്ലീഷ് അധ്യാപകരും മാഗസിൻ തയ്യാറാക്കുന്നതിന്  ആത്മാർത്ഥമായി പരിശ്രമിച്ചു. 190 ഓളം പേജുകൾ ഉള്ള മാസികയിൽ വിദ്യാർത്ഥികളുടെ കഥകളും കവിതകളും മറ്റു രചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രവർത്തനം -2022-23

ഇംഗ്ലീഷ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ

ആസ്പിരേഷൻ ഡിസ്ട്രിക്ട്

നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നു. ഗുഡ് ഇംഗ്ലീഷ് ,സ്പോക്കൺ ഇംഗ്ലീഷ് എന്നിങ്ങനെയുള്ള പരിപാടികൾ നടത്തി വരുന്നു. ശ്രീ.ഷാജി .എ.ടി സാർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധങ്ങളായ സാഹിത്യമത്സരങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും  നടത്തിവരുന്നു.

ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് (3-3-2022)

ആസ്പിരേഷൻ ഡിസ്ട്രിക്ട് ,പ്രത്യേക വിദ്യാഭ്യാസ പരിപാടി സ്കൂളിൽ ആരംഭിച്ചു. ഇംഗ്ലീഷ് ,കണക്ക് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള പരിപാടിയാണ് ആസ്പിരേഷൻ ഡിസ്ട്രിക്ട്പദ്ധതി. പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ സർ നിർവഹിച്ചു. ചടങ്ങിൽ  ഇംഗ്ലീഷ് അധ്യാപകനായ ശ്രീ.റിജേഷ് .പി.ആർ സ്വാഗതവും കണക്ക് അധ്യാപികയായ ശ്രീമതി.ജിജി  ജേക്കബ് നന്ദിയും പറഞ്ഞു..