സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
  • എൻ.സി.സി.

1948 ൽ പാർലിമെന്റ് പാസ്സാക്കിയ ആക്ട് ന് ആധാരമാക്കിയാണ് ഇന്ത്യയിലാദ്യമായി നാഷണൽ കേഡറ്റ് കോർ അഥവാ എൻ സി സി നിലവിൽ വന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പരിശീലനം സിദ്ധിച്ച യുവജന സംഘടനയാണ് എൻ സി സി .  കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് എൻസിസി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ആണ് എൻ സി സി യുടെ ആസ്ഥാനം. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനൻറ് ജനറൽ ആണ് എൻ സി സി യുടെ തലവൻ ( ഡയറക്ടർ ജനറൽ ഓഫ് എൻസിസി) . DG NCC യുടെ കീഴിലായി 21 ഡയറക്ടറേറ്റ്  നിലവിലുണ്ട്. അതിൽ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിലാണ് കേരളത്തിലെ എൻ സി സി പ്രവർത്തിക്കുന്നത്. കേരള ഡയറക്ടറേറ്റിന്റെ  കീഴിൽ 5 ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് ഉണ്ട് . അതിലെ എറണാകുളം ഗ്രൂപ്പിന്റെ  കീഴിലാണ് 23 കേരള ബറ്റാലിയന്റെ പ്രവർത്തനം . 23 കേരള ബറ്റാലിയന്റെ കീഴിലാണ് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി പ്രവർത്തിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളുമായി സീനിയർ വിഭാഗത്തിൽ 52 കേഡറ്റുകളാണ് നമ്മുടെ പ്രഖ്യാപിത എണ്ണം. 2012- 2013 കാലഘട്ടത്തിലാണ് പുതുക്കാട് സ്കൂളിൽ ആദ്യമായി എൻ സി സി യുടെ പരിശീലനം ആരംഭിച്ചത്. ഇന്ത്യൻ ആർമി കഴിഞ്ഞാൽ രണ്ടാമത്തെ പ്രതിരോധ സംവിധാനം എന്നറിയപ്പെടുന്ന എൻ സി സി യിൽ നമ്മുടെ സ്കൂളിൽ നിന്ന് ഏകദേശം 260 ഓളം കുട്ടികൾക്ക് ലീഡർഷിപ്പ് ക്വാളിറ്റി, അച്ചടക്കം, ഏകാഗ്രത, വ്യത്യസ്ത ആയുധങ്ങളുടെ പരീശീലനം തുടങ്ങി ഒരു പാട് കാര്യങ്ങളിൽ ട്രെയ്നിങ്ങ് സിദ്ധിച്ചിട്ടുണ്ട്. ഐക്യവും അച്ചടക്കവും എന്നതാണ് എൻ സി സി യുടെ മുഖമുദ്ര. സായുധസേനകളിലും മറ്റ് വ്യത്യസ്ത ഗവൺമെന്റ് ജോലികളിലും  സംവരണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ എൻ സി സിക്ക് ചേരാൻ കുട്ടികൾക്കും താൽപര്യം ഉണ്ട് . കൂടാതെ പരീക്ഷകളിൽ ഗ്രേസ് മാർക്കും അനുവദനീയമാണ്.

എൻ സി സി