ഉമ്മറതെത്തി ഞാൻ നോക്കുംനേരം
ചുകചുകന്നൊരു ചാമ്പയും
തുടു തുടുത്തൊരു മാങ്ങയും
പെട്ടന്നയ്യാ കാറ്റുവന്നു
ചാമ്പയും മാങ്ങയും താഴെ കിടന്നു
ഓടി ചെന്നു ഞാനതെടുത്തു
നല്ലൊരു മധുരം നല്ലൊരു പുളിവും
ചേച്ചിക്കും അമ്മയ്ക്കുമെല്ലാം കൊടുത്തു
മാവിൻ ഇടയിൽ ശബ്ദമുയർന്നു
ഓടിചെന്നു ഞാൻ നോക്കുമ്പോൾ
അണ്ണാറക്കണ്ണനും പക്ഷികളും
ചില ചില ചില ചില ചിലക്കുന്നു
അണ്ണാറക്കണ്ണൻ ഓടുന്നു
പക്ഷികൾ പാറി പറക്കുന്നു
മരച്ചില്ലകൾ വീഴുന്നു
കൗതുകപൂർവ്വം ഞാൻ നോക്കി
മഴുവും കയറും കയ്യിലെടുത്ത് മരംവെട്ടാൻ നോക്കുന്നു മരം വെട്ടുകാർ
അത് കണ്ട് ഞാൻ ദു:ഖിച്ചു
അരുതേ അരുതേ അരുതേ അരുതേ
ഞാൻ കേണു
അണ്ണാനും പക്ഷിയടക്കം
നിൽക്കാതെല്ലാരും കേഴുന്നു
സങ്കടത്താൽ നോക്കി നിൽകേ മാവേടുത്തവർ പോയല്ലോ
കൊണ്ട് പോയത് മാവു മാത്രമല്ല നന്മമരം കൂടിയാണ്......