കോവിഡെന്നൊരു വൈറസ്
കൂടിക്കേറി ലോകത്ത്
ലോക്കിലായി എല്ലാരും
വീട്ടിൽനിന്നു കളിച്ചീടാം
കൈകൾ നന്നായി കഴുകേണം
മാസ്ക്ക് ധരിച്ചു നടക്കേണം
വൃത്തിയോടെ നിൽക്കേണം
ഒന്നായി നിൽക്കാം നമുക്ക്
വ്യക്തി ശുചിത്വം പാലിക്കാം
വ്യായാമങ്ങൾചെയ്തീടാം
സർക്കാർ നിയമം പാലിക്കാം
ഒന്നായി നിൽക്കാം നമുക്ക്
മതവും ജാതിയുമില്ലാതെ
മനുഷ്യനങ്ങനെ ഒന്നായി
വൈറസ്സിനെ തോൽപ്പിച്ച്
പൊരുതി ജയിക്കാം നമുക്ക്
പൊരുതി ജയിക്കാം നമുക്ക്