ജി.എം.യു.പി.സ്കൂൾ കക്കാട്/അഭിമാന രേഖ

Schoolwiki സംരംഭത്തിൽ നിന്ന്

അഭിമാന രേഖ

    കുട്ടിയുടെ പഠന മികവുകൾ ക്ലാസ് മുറിയിൽ വെച്ച് തന്നെ വിലയിരുത്തി അത് അപ്പോൾ തന്നെ രേഖപ്പെടുത്തി വെക്കാൻ ഉതകുന്ന രീതിയിലുള്ള പ്രിന്റ്‌ ചെയ്ത അഭിമാനരേഖ എല്ലാ കുട്ടികൾക്കും തയ്യാറാക്കി വരുന്നുണ്ട്.ഓരോ അധ്യാപകരും അവരുടെതായ കണ്ടെത്തലുകളും പ്രോത്സാഹനങ്ങളും കുട്ടിയുടെ അഭിമാന രേഖയിൽ രേഖപ്പെടുത്തുന്നു.കുട്ടിയുടെ പ്രവർത്തന മികവിന് അർഹതപ്പെട്ട രീതിയിൽ ആ പ്രവർത്തനത്തിന് സ്റ്റാർ നൽകി അഭിമാന രേഖയിൽ പതിക്കുന്നു.

സ്കൂളിൽ കുട്ടിയുടെ വിവിധ കഴിവുകൾ അധ്യാപകർ വിലയിരുത്തുമ്പോൾ തന്നെ അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നു.ഇതിനായി ഓരോ വിഷയവുമായും ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിൽ പ്രിന്റ്‌ ചെയ്ത സ്റ്റാർ കൾ തയ്യാറാക്കിയിട്ടുണ്ട്.ഇവ കുട്ടിയുടെ അഭിമാന രേഖയിൽ പതിച്ചു നൽകും.

പഠന കാലം കൂടുതൽ താല്പര്യത്തോടെ കൈകാര്യം ചെയ്യാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് സഹായകമായിരുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ മറ്റു കഴിവുകൾ കണ്ടെത്തി അംഗീകരിക്കാനും STAR നൽകാനും അധ്യാപകർ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

ഓരോ കുട്ടിക്കും ഒരു മാസം ആകെ കിട്ടിയ സ്റ്റാർ കൾ കണക്കാക്കി ആ മാസത്തെ ക്ലാസ്സ്‌ സ്റ്റാർ നെ കണ്ടെത്തും.ഇങ്ങനെ എല്ലാ ക്ലാസ്സിൽ നിന്നും കണ്ടെത്തിയ മൂന്നു സ്റ്റാർ കളെ ഓരോ മാസവും പ്രത്യേക മെഡലുകൾ (GOLD,SILVER,DIAMOND) നൽകി ആദരിക്കും.ഇവരിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ്‌ നേടിയ കുട്ടിയെ സ്കൂൾ സ്റ്റാർ ആയി പ്രത്യേകം അനുമോദിക്കുന്നു.

covid 19 സാഹചര്യത്തിലെ ഓൺലൈൻ പഠന കാലത്തും ഈ പദ്ധതി വളരെ ഫലപ്രദമായി തന്നെ സ്കൂളിൽ നടപ്പിലാക്കിയിരുന്നു.ഇതിനായി സ്റ്റാർ കളുടെ ഡിജിറ്റൽ രൂപം പ്രത്യേകം രൂപവൽക്കരണം ചെയ്ത് കുട്ടികൾക്ക് ഓൺലൈൻ ആയി നൽകുകയും അവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് പ്രത്യേക DIGITAL CERTIFICATE കൾ വിതരണം ചെയ്യുകയും ചെയ്യുന്നു..

സ്റ്റാറുകൾ പതിച്ചു ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അഭിമാന രേഖ

വിദ്യാർഥി അഭിമാനരേഖയിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടിയവരെ ആദരിക്കുന്നു.