ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/എന്റെ പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പരിസരം

 
ഞാൻ വസിയ്ക്കുന്നൊരീ ഭൂമിയല്ലോ
എന്റെ പരിസരം
പെറ്റമ്മ പോയാലെനിയ്ക്ക് പ്രിയപ്പെട്ടവൾ
എന്റെ പരിസരം
പച്ചപ്പിന്റെ നെൽപ്പാടങ്ങളിൽപൊൻകണം പോൽ
എന്റെ പരിസരം
കുയിലിന്റെ കൂകലാൽ ഏറെ സുഖിപ്പിച്ച
എന്റെ പരിസരം
പുഴകളാലെന്നെ ഊട്ടിയുറക്കിയ
എന്റെ പരിസരം
മഴത്തുള്ളകളാലെന്നെ കഴുകിക്കുളിപ്പിച്ച
എന്റെ പരിസരം
ഈ പരിസരമാണെന്റെ ജീവനാഡി
എന്റെ വിലാപങ്ങളിൽ പങ്കാളിയായ
സ്നേഹമയിയാം നന്മയല്ലോ
എന്റെ പരിസരം
 

രാഹുൽആർ
8 H ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കവിത