ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ആരോഗ്യശീലങ്ങൾ
ആരോഗ്യശീലങ്ങൾ
വ്യക്തികൾ സ്വയമായി പാലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളേയും ഏറെക്കുറെയൊക്കെ ഒഴിവാക്കാൻ സാധിക്കും. പൊതുവെ രോഗങ്ങൾ ഒഴിവാക്കാൻ നാം കൃത്യമായി പാലിക്കേണ്ട ഒന്നാണ് ശുചിത്വം.ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ചോ ഹാൻഡ് വാഷ് ഉപയോഗിച്ചോ നന്നായി കഴുകുക. വിരകൾ,കുമിൾ രോഗങ്ങൾ,കോവിഡ്,സാർസ് വരെ ഒഴിവാക്കാൻ ഇതിനാൽ സാധിക്കും.പൊതുസ്ഥല സമ്പർക്കത്തിനുശേഷം നിർബന്ധമായും കൈകൾ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്.ഏകദേശം ഇരുപത് സെക്കന്റ് നേരമെങ്കിലും കൈകൾ വൃത്തിയായി ഉരച്ചു കഴുകുന്നതാണ് നല്ലത്.ഇതുവഴി കൊറോണ,എച്ച്. ഐ.വി,ഹെർപ്പിസ്, ഇൻഫ്ലുൻസ മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകി കളയാൻ സാധിക്കുന്നതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക്,തൂവാല എന്നിവ കൊണ്ട് മുഖം മറയ്ക്കുക.മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തൂവാല ഉപകരിക്കുന്നതാണ്.വായ,മൂക്ക്,കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക.പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക.രോഗബാധിതരിൽ നിന്ന് 1 മീറ്റർ സാമൂഹിക അകലം പാലിക്കുക. ഉയർന്ന നിലവാരമുള്ള മാസ്ക് ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും കൊറോണ പ്രതിരോധം സാധ്യമാക്കുന്നു.നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും.രാവിലെ ഉണർന്നാൽ ഉടൻ പല്ല് തേയ്ക്കുക.രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ദിവസവും കുളിച്ച് ശരീരശുദ്ധി വരുത്തണം.വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക.ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. ഫാസ്റ്റ് ഫുഡ്,കൃത്രിമ ആഹാരം എന്നിവ ഒഴിവാക്കുക.ഉപ്പ്,പഞ്ചസാര,എണ്ണ,കൊഴുപ്പ്,എന്നിവ കുറയ്ക്കുക. പഴങ്ങളും, പച്ചക്കറികളും,മുളപ്പിച്ച പയറുവർഗങ്ങളും, പരിപ്പുവർഗങ്ങളും, ഇളനീരും അടങ്ങിയ സമീകൃതാഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക. കടൽ മത്സ്യം, മുട്ട തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക.ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.പ്രഭാതഭക്ഷണം ഒഴിവാക്കരുത്,രാത്രി ഭക്ഷണം കുറയ്ക്കുക. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കണം.വ്യായാമവും വിശ്രമവും ആവശ്യമാണ്.നടത്തമാണ് ഏറ്റവും നല്ല വ്യായാമം.ദിവസവും 2 മണിക്കൂറിൽ കൂടുതൽ ടെലിവിഷൻ കാണരുത്.മുപ്പത് മിനിറ്റിൽ കൂടുതൽ തുടർച്ചയായി ഇരിക്കാൻ പാടില്ല.ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ എന്നിവ പാടില്ല.ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തോന്നുന്ന പക്ഷം ഒരു ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത്
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം