ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/കൊറോണാക്കാലം
കൊറോണാക്കാലം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകത്തെ വിഴുങ്ങിയ മഹാമാരിയാണ് കൊറോണ. കോവിഡ് 19, വുഹാൻ വൈറസ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ചൈനയിലെ വുഹാനിൽ ആദ്യം പ്രത്യക്ഷമായതുകൊണ്ടാണ് ഇതിന് വുഹാൻ വൈറസ് എന്ന പേര് ലഭിച്ചത്. വുഹാനിലെ ചന്തയിൽനിന്നുമാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. ഇന്ന് ലോകമാകെ പടർന്ന് വലിയ വിപത്തിൽ എത്തി നിൽക്കുന്നു. സമ്പർക്കിത്തിലൂടെയാണ് ഈ വൈറസിൻറെ വ്യാപനം. അതിനാൽ തന്നെ മനുഷ്യർ തമ്മിൽ അകലം പാലിച്ചാലെ ഇതിനെ പ്രതിരോധിക്കാൻ കഴിയൂ. തത്ഫലമായി പല രാജ്യങ്ങളും ലോക്ഡൗൺ പ്രഖാപിച്ചു. ഈ വൈറസിനെ പ്രിധിരോധിക്കുന്നതിൽ ലോകരാഷ്ട്രങ്ങൾ പോലും പരാജയപ്പെട്ടിരിക്കുന്നു. എങ്കിലും നമ്മുടെ ഭാരതം പ്രതിരോധം തീർത്തിരിക്കുന്നത് ലോകരാഷ്ട്രങ്ങൾക്കിടയിൽപോലും അഭിനന്ദനാർഹമായി. നമ്മുടെ കൊച്ചുകേരളം ഇന്ന് ലോകത്തിന് പോലും മാതൃകയായിരിക്കുന്നു. സാമൂഹ്യവ്യാപനത്തിൻറെ അലയൊലികൾപോലും കേരളത്തിൽ പ്രത്യക്ഷമായില്ല. നമ്മൾ ഓരോരുത്തരും പരസ്പരം പാലിച്ച നിയന്ത്രമാണ് അതിന് കാരണം. നമ്മുടെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, പൊലീസ് സേന എന്നിവരെ നാം നമിച്ചേ മതിയാവൂ. ആൾദൈവങ്ങളും ദൈവത്തിൻ്‍റെ ഇടനിലക്കാരും വരെ അപ്രത്യക്ഷരായി. ഈ ഘട്ടത്തിൽ നമ്മുടെ ഹീറോ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരും സേനാംഗങ്ങളും തന്നെ. ഓഖിയും, നിപയും, പ്രളയവും തരണം ചെയ്ത നാം കൊറോണയും അനായാസേന തരണം ചെയ്യുകതന്നെ ചെയ്യും. നമുക്കേവർക്കും പ്രത്യാശിക്കാം ഈ സമയവും കടന്ന് പോകാനായി.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം