സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ മാർഗ്ഗം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിൻെറ മാർഗ്ഗം

ഒരിടത്ത് മനു എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു . അവൻ ഒരി ഗ്രാമപ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. അവൻ സ്കൂളിൽ എല്ലാ കുട്ടികളോടും സ്നെഹത്തോടെ പെരുമാറുമായുരുന്നു. അവധിക്കാലത്ത് അവൻ ആ പ്രദേശങ്ങളിലെ കുട്ടികളുമായി കളിക്കാൻ പുറത്തുപോവുക പതിവായിരുന്നു. ഒരു ദിവസം അവൻ വീട്ടിലുള്ളവരുടെ കൂടെയിരുന്നു ടിവി കാണുകയായിരുന്നു . അതിൽ ഒരാൾക്ക് കൊറോണ എന്ന രോഗബാധ പിടിപെട്ട് മരിച്ചതായി കണ്ടു.അപ്പോൾ അവൻെറ അച്ഛൻ അവനോടു പറഞ്ഞു "മോനേ ഇത് ഒരു മഹാ രോഗമാണ്.ഇത് പടരുന്ന രോഗമാണ്.അതുകൊണ്ട് നമ്മൾ വളരെ ജാഗ്രതയോടെ ഇരിക്കണം. എന്നിവിടങ്ങളിൽ തൊടാതെയും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുകയും ഈ രോഗത്തെ ചെറുക്കാനുള്ള കരുത്തിനു വേണ്ടി നമ്മൾ പോഷകാഹാരങ്ങൾ കഴിക്കുകയും ചെയ്യണം എന്ന് പറഞ്ഞു.അപ്പോൾ മനു അങ്ങനെ ചെയ്യാം എന്നു പറഞ്ഞു.
ഒരു ദിവസം അവൻെറ മാമൻ ലണ്ടനിൽ നിന്നു വന്നു.അവന് ഒരുപാട് മിഠായികളും വസ്ത്രങ്ങളും ഒക്കെ കൊണ്ടു വന്നു.അപ്പോൾ അവൻെറ അച്ഛൻ പറഞ്ഞതനുസരിക്കാതെ ആ മിഠായികളൊക്കെ അവൻ തിന്നു.കുറച്ചുകഴിഞ്ഞ് മാമൻെറ കൂടെ അവൻ യാത്ര പോയി.അപ്പോൾ ഇടക്കുവച്ച് പോലീസുകാർ അവർക്കു രോഗം ഉണ്ടോ എന്ന് ചെക്ക് ചെയ്തു. അവൻെറ മാമൻ വിദേശത്ത് ജോലി ചെയ്ത് വന്നതുകൊണ്ട് അദ്ദേഹത്തിൻെറ കൂട്ടുകാരന്ൽ നിന്ന് പിടിപെട്ടു. അതുകൊണ്ട് മനുവിനും അവൻെറ വീട്ടിലുള്ളവർക്കും രോഗത്തിൻെറ ചില ലക്ഷണങ്ങൾ ഉള്ളതുകൊണ്ട് അവരോട് വീട്ടിൽ നിരീക്ഷണത്തിനിരിക്കാൻ പറഞ്ഞു. മനുവിൻെറ അച്ഛൻ പറഞ്ഞത് അനുസരിക്കാത്തതിനെ ഓർത്ത് വിഷമിച്ചു.അവനും അവൻെറ വീട്ടിലുള്ളവരും രോഗം വരാതിരിക്കാൻ അവൻെറ അച്ഛൻ പറഞ്ഞതുപോലെ തന്നെ ചെയ്തു. കുറച്ചു ദിവസങ്ങൾക്കു ശേഷം അവർക്കു രോഗം ഉണ്ടോ എന്ന് പരിശോധിക്കാൻ കുറച്ച് പ്രധാന ഉദ്യോഗസ്ഥൻമാർ വന്നു.അവരെ പരിശോധിച്ചപ്പോൾ അവർക്ക് രോഗമില്ലെന്ന് കണ്ടെത്തി.അങ്ങനെ അവനും അവൻെറ കുടുംബവും ആ മാരകരോഗത്തെ അതിജീവിച്ചു .


റെനേഷ് എസ്. ആർ
5B സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം