ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/കൊറോണയുടെ കാണാപ്പുറങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ കാണാപ്പുറങ്ങൾ

ശരിക്കും ആരാണ് കൊറോണ?. കോവിഡ് 19 എന്ന് ‍‍ഡബ്ലിയു. എച്ച്. ഒ പേരിടീൽ ചടങ്ങ് നടത്തിയ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു കുഞ്ഞൻ വൈറസ്. മനുഷ്യൻ മാനംമുട്ടെ വളർന്ന് ഇനി കീഴടക്കാൻ ദേവലോകം മാത്രം ബാക്കി. ഈ നൂറ്റാണ്ടിൽ 2019 ൻറെ അവസാനം ഉണ്ണിയേശുവിൻറെ വരവറിയിച്ച ‍ഡിസംബർ മാസത്തിൽ ലോകം ചുറ്റാനിറങ്ങിയ വിരുതൻ. സമ്പദ്ഘടനയുടെയും ആയുധ ബലത്തിൻറെയും നിറത്തിൻ്റെയും ആരോഗ്യത്തിൻ്‍റെയും പേരിൽ മനുഷ്യരെയും രാജ്യങ്ങളെയും വേർതിരിക്കുന്ന ഈ കാലഘട്ടത്തിൽ അതൊന്നും ഗൗനിക്കാതെ സമ്പത്തിലും ജനസംഖ്യയിലും മുന്നിലെന്ന് അവകാശപ്പെടുന്ന ചൈനയിലാണ് ആദ്യമെത്തിയത്. എന്നുവച്ച് കൊറോണ ഒരു മാർക്സിസ്റ്റ് അല്ല. അങ്ങനെയാണെന്ന് എല്ലാവരും വിചാരിച്ചു, മറ്റ് രാജ്യങ്ങളിൽ ഈ വിരുതൻ എത്തുന്നതുവരെ. എന്നാൽ ഇന്ന് 2020-ൻറെ ആദ്യപാദത്തിൽ ആളെക്കുറിച്ച് പഠിച്ചാൽ നമുക്ക് മനസ്സിലാകും കൊറോണ ഒരു ഗാന്ധിയനല്ല, ഫാസിയോയല്ല.........തീവ്രവാദിയോ യുക്തിവാദിയോ മിതവാദിയോയല്ല. പിന്നെ ആരാണ്? മഹാബലി തമ്പുരാൻ സ്വപ്നം കണ്ട സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ മനുഷ്യന് മനസ്സിലാക്കി കൊടുക്കാൻ വന്ന ദൈവദൂതൻ, ഈ പ്രപഞ്ചം, അന്തരീക്ഷം ഇവയൊക്കെ മനുഷ്യന് മലിനമാക്കാനുള്ളതല്ലെന്നും ഭുമിക്കും ശ്വസിക്കണമന്ന് ആവർത്തിച്ച് പറയാൻ വന്നവൻ. ഈ ജലാശയങ്ങൾ - നദികളും പുഴകളും അരുവിയുമെല്ലാം ജീവനാഡിയാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. കാട്ടിലെ മ‍ൃഗങ്ങൾക്ക് സ്വൈരമായി വിഹരിക്കാൻ അവസരമുണ്ടാക്കിയവൻ അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ. ചെറിയവനെന്നോ വലിയവനെന്നോ ഉള്ള വ്യത്യാസമില്ലാതെ കറുത്തവനെന്നോ വെളുത്തവനെന്നോ നോക്കാതെ എല്ലാ രാജ്യങ്ങളിലും ചുറ്റിക്കറങ്ങുവൻ, കൃഷ്ണനും ഈശോയ്ക്കും അള്ളാഹുവിനും മനുഷ്യൻറെ ശല്ല്യമേതുമില്ലാതെ അവരുടെ ഇരിപ്പിടങ്ങളിൽ ഒരു മാസക്കാലം സ്വസ്ഥമായിരിക്കാൻ ദൈവങ്ങൾ തന്നെ പടച്ചുവിട്ട ഒരു ജീവാണു........വിഷുവും റംസാനും ഈസ്റ്ററുമെല്ലാം വീട്ടിലിരുന്ന് ആഘോഷിക്കാൻ മനുഷ്യനെ പഠിപ്പിച്ചവൻ. സുനാമിയായും ഓഖിയായും പ്രളയമായും ഒക്കെ അവതരിച്ചപ്പോൾ പഠിക്കാത്ത മനുഷ്യനെ മാസങ്ങളായി മുൾമുനയിൽ നിർത്തി തട്ടിക്കളിക്കുന്ന കേമൻ....... പരീക്ഷയും അവധിക്കാലവുമൊക്കെ STAY AT HOME- ലാക്കി സോപ്പിട്ടാൽ മാത്രം വീഴുന്ന പാവം........ഇനിയൊരു തിരിച്ചറിവിനായി നമുക്ക് കൈകോർക്കാം.

ഗൗരി ജെ ആർ
+1 ഹുമാനിറ്റീസ് ജി.വി.എച്ച്.എസ്.എസ്. ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം