സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/ഓർക്ക‍ുക തമാശ അല്ല കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
ഓർക്ക‍ുക തമാശ അല്ല കൊറോണ.


ലോകം മ‍ുഴ‍ുവൻ (covid-19) ഭിത്തിയിൽ ആണ്. ഭയം വേണ്ടാ ജാഗ്രത മതിയെന്ന‍് ആവർത്തിക്ക‍ുമ്പോഴ‍ും എവിടെയൊക്കെയോ നമ്മ‍ുടെ ഉള്ളിൽ ഭയം തളംകെട്ടിയിട്ട‍ുണ്ട്. ആശ‍ുപത്രികളിൽ നിന്ന് കാണാൻ സ‍ുഖമ‍ുള്ള കാഴ്‍ചകൾ അധികം ഉണ്ടാകാറില്ല. അത‍ുകൊണ്ട് തന്നെ നമ‍ുക്ക് ആ അന്തരീക്ഷം അത്ര ഇഷ്‍ടമാവ‍ുകയ‍ുമില്ല. നിറം മങ്ങിയ ച‍ുമര‍ുകള‍ും മര‍ുന്ന‍ുകള‍ുടെയ‍ും മറ്റ‍ു ഗന്ധവ‍ുമായി ആശ‍ുപത്രിയ‍ുടെ അന്തരീക്ഷം പരമാവധി ഒഴിവാക്കാനായിരിക്ക‍ും നാം ഓരോര‍ുത്തര‍ും ശ്രമിക്ക‍ുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ തന്നെ പലര‍ും ഡോക്ടറെ കാണാറില്ല. കണ്ടാൽ ആശ‍ുപത്രിയിലേക്ക് വിട്ടാലോ എന്നാണ് നമ്മ‍ുടെ ഭീതി. ഈ കോവിഡ് ഭീതി നിലനിൽക്ക‍ുന്ന സാഹചര്യത്തിൽ ഈ ചിന്തകള‍ും ഈ മനോഭാവവ‍ും നാം മാറ്റിവെച്ചേ മതിയാക‍ു. ആശ‍ുപത്രികള‍ും ഐസൊലേഷൻ വാർഡ‍ുകള‍ും തടവറയല്ല. അതിനെ നമ്മൾ തടവറയായി കാണുന്ന‍ു. ഒറ്റപ്പെട‍ുത്തല‍ും അല്ല. കര‍ുതലിന്റെയ‍ും പ്രതിരോധത്തിന്റെയ‍ും സമർപ്പണത്തിന്റെയ‍ും ക‍‍ൂടാരങ്ങളാണ്. ദിവസങ്ങളായിട്ട‍ു ഞാൻ വീട്ടിൽ ഇരിക്ക‍ുന്ന‍ു. കൊറോണ കാരണം പ‍ുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി മാറിയിരിക്ക‍ുകയാണ്. അങ്ങനെ ദിവസങ്ങൾ കടന്ന‍ുപോക‍ുന്നത് അതീവ ഭീതിയ‍ും ജാഗ്രതയോട‍ുംക‍ൂടെയാണ്. ആ ദിവസങ്ങളിൽ ഞാൻ ഏറ്റവ‍ും ക‍ൂട‍ുതൽ ബ‍ുദ്ധിമ‍ുട്ടിപ്പിച്ചത് എന്റെ അമ്മയെയായിര‍ുന്ന‍ു. ദിവസം കഴിയ‍ും തോറ‍ും അമ്മയ‍്ക്ക‍ു പോല‍ും എന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയില്ലായിര‍ുന്ന‍ു. അമ്മേ നിപ്പയെക്കാൾ ഭീകരനാണോ കൊറോണ? മര‍ുന്ന‍ുണ്ടോ? പ‍ുതിയ വൈറസ് ആണോ?.... രോഗികൾ വർദ്ധിക്ക‍ുന്നത‍ു കാരണം അമ്മയ‍്ക്ക‍ു എന്ത് പറയണം എന്ന‍ു പോല‍ും അറിയില്ല. എന്റെ ഓരോ ചോദ്യങ്ങളില‍ും ഞാൻ അമ്മയ‍ുടെ മ‍ുഖത്തെ പരിഭ്രാന്തി കണ്ടിര‍ുന്ന‍ു. പക്ഷെ അത് എന്ത‍ു കൊണ്ടാണെന്ന‍ു എനിക്ക് അറിയില്ലായിര‍ുന്ന‍ു. ഞാൻ ചോദിക്ക‍ുമ്പോഴെല്ലാം അമ്മ ഇടറി മാറിയിര‍ുന്ന‍ു. അങ്ങനെ പിന്നെയ‍ും ദിവസങ്ങൾ കഴിയ‍ും തോറ‍ും അമ്മയ‍ുടെ പരിഭ്രാന്തി ക‍‍ൂടിയിര‍ുന്ന‍ു. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവാത്തത‍ുകൊണ്ടാണോ എന്നൊന്ന‍ും അറിയില്ല. അങ്ങനെയൊരിക്കൽ അമ്മയ‍ും ചേച്ചിയ‍ും തമ്മില‍ുള്ള സംഭാഷണം ഞാൻ കാതോർക്ക‍ുക ഉണ്ടായി. അമ്മയ‍ുടെ ആവലാതി മ‍ുഴ‍ുവൻ അച്ഛനെ ക‍ുറിച്ചാണ്... അച്ഛൻ ഒര‍ു പ്രവാസിയായിര‍ുന്ന‍ു. എട്ട‍ും പത്ത‍ും പേർ തിങ്ങിഞെര‍ുങ്ങി കിടക്ക‍ുന്ന മ‍ുറികൾ, ഒറ്റയ‍്ക്ക് ഒറ്റയ‍്ക്ക് ഉപയോഗിക്കാൻ അവർക്ക് അട‍ുക്കളയില്ല. ബാത്റ‍ൂം ഇല്ല. എല്ലാം ഷെയറിങ് ആണ്. കൊറോണയിൽ നിന്ന‍ുള്ള സ‍ുരക്ഷ തീരെക‍ുറവ്. ഭയപ്പെട്ടിട്ടാണെങ്കില‍ും ദിവസവ‍ും ജോലിക്ക് പോക‍ുന്ന ക‍ുറേ പേർ. അവരിൽ എന്റെ അച്ഛന‍ും ഉണ്ടായിര‍ുന്ന‍ു. ഗൾഫ് നാട‍ുകളിൽ കോവിഡ് -19 വൈറസ് പടർന്ന‍ു പിടിക്ക‍ുകയാണ്. വൈറസിന്റെ പിടിയിലമർന്ന‍ു മരിക്ക‍ുന്ന മലയാളികള‍ുടെ എണ്ണം ക‍ൂട‍ുന്നത‍ു പേടിപ്പിക്ക‍ുന്ന‍ുണ്ട്.

അതിനിടയില‍ും കൊറോണയെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങ‍ുന്നവര‍ുടെ അന‍ുഭവങ്ങൾ ഏറെ പ്രത‍ീക്ഷ നൽക‍ുന്ന‍ു. എങ്കില‍ും സങ്കടമാണ്. അച്ഛനെ പോലെയ‍ുള്ള ഓരോ പ്രവാസികള‍ുടെയ‍ും അവസ്ഥയെ ഓർത്ത്, മ‍ുഴ‍ു പട്ടിണി ആണ് അവരിൽ ചിലര‍ുടെ വീട്. പ‍ുറംമേനി കണ്ട് ആര‍ും പ്രവാസികളെ അളക്കര‍ുത്. ജീവിതത്തിൽ നല്ലൊര‍ു ഭാഗം പ്രവാസിയായി ജീവിച്ച‍ു തന്റെ ക‍ുട‍ുംബത്തിന‍ും ജന്മനാടിന‍ും വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്‍ടപ്പെട‍ുന്നവരാണ്. ആ കഷ്‍ടപ്പാടില‍ും ഓരോ പ്രവാസി മലയാളികള‍ും, ഓരോ പ്രവാസി മലയാളി ക‍ുട‍ുംബങ്ങള‍ും കട‍ുത്ത മാനസിക പ്രതിസന്ധിയിലാണ്. തൊഴിലില്ലാതാക‍ുമോ?, ഒന്നിച്ചൊര‍ു തിരിച്ച‍ുപോക്ക‍ുണ്ടാക‍ുമോ?, കോവിഡ് ബാധിക്ക‍ുന്ന മലയാളികൾക്ക് വേണ്ട കര‍ുതല‍ുകൾ ലഭിക്ക‍ുന്നില്ലെ? അങ്ങനെ പല ചിന്തകള‍ും എന്റെ അച്ഛനെ പോലെയ‍ുള്ള ഓരോ പ്രവാസികള‍ുടെയ‍ും മനസ്സിൽ ഉടലെട‍ുത്ത ചോദ്യങ്ങളായിര‍ുന്ന‍ു. ഈ കാലഘട്ടത്തെയ‍ും നമ്മൾ അതിജീവിക്ക‍ും എന്ന ഉറച്ച വിശ്വാസം നമ്മൾ ഓരോ മലയാളികൾക്ക‍ും ഉണ്ട്. അതോടെ എന്റെ പക‍ുതി ചോദ്യങ്ങൾക്ക‍ുള്ള ഉത്തരം അമ്മയിൽ നിന്ന‍ു ലഭിച്ചിര‍ുന്ന‍ു. പിന്നീട‍ുള്ള എന്റെ ചോദ്യങ്ങൾ എല്ലാം അച്ഛനോടായിര‍ുന്ന‍ു. അങ്ങനെ ഞാൻ ചോദ്യം അവർത്തിച്ച‍ുകൊണ്ടേയിര‍ുന്ന‍ു. അച്ഛൻ സ‍ുരക്ഷിതനാണോ?, അവിട‍ുത്തെ ചികിത്സയെങ്ങനെയ‍ുണ്ട്? എന്റെ എല്ലാ ചോദ്യത്തിന‍ും അച്ഛൻ ഉത്തരം നൽകിയിര‍ുന്ന‍ു. മോളെ, അച്ഛൻ ഇവിടെ സ‍ുരക്ഷിതനാണ്, ഇവിടെ യാതൊര‍ു ക‍ുഴപ്പമില്ല.

അച്ഛന്റെ ആ വാക്ക‍ുകളില‍ൂടെ അച്ഛൻ പറയാതെ പറഞ്ഞ പല കാര്യങ്ങള‍ും എനിക്ക് മനസിലാക‍ുന്ന‍ുണ്ടായിര‍ുന്ന‍ു. തന്റെ ഭീതിയെ അച്ഛൻ ഉള്ളിൽ ഒത‍ുക്കിയിര‍ുന്ന‍ു. അച്ഛൻ പറഞ്ഞ കാര്യങ്ങളിൽ നിന്ന‍് എനിക്ക് വ്യക്തമായി അച്ഛൻ അവിടെ സ‍ുരക്ഷിതനല്ലയെന്ന‍്. ഇപ്പോൾ അമ്മയ‍ുടെ കണ്ണിൽ കണ്ട അതേ ഭീതി എന്റെ കണ്ണിൽ എനിക്ക് കാണാൻ കഴിഞ്ഞ‍ു. എനിക്ക് അച്ഛനോട് ഒന്ന‍ുമാത്രമേ പറയാന‍ുണ്ടായിര‍ുന്ന‍ുള്ള‍ു. അച്ഛാ! ഭയമല്ല പ്രതിരോധമാണ് വേണ്ടത്. പിന്നീട് അച്ഛനെ ഞാൻ ഒന്ന‍ും ചോദിച്ച‍ു ബ‍ുദ്ധിമ‍ുട്ടിച്ചില്ല. എന്റെ അന‍ുഭവത്തിൽ ഇപ്പോൾ ക‍ുറെ നാള‍ുകളായി മന‍ുഷ്യരെ ഭീതിപ്പെട‍ുത്ത‍ുന്ന ഇത്തരമൊര‍ു സംഭവം ഇതാദ്യമായിട്ടാണ് കൊറോണ അല്ലെങ്കിൽ (കോവിഡ് -19)എന്ന മഹാമാരി ആള‍ുകളെ ഭീതിപ്പെട‍ുത്തിയിരിക്ക‍ുന്ന‍ു. ഇന്ന് നമ്മ‍ുടെ സമ‍ൂഹത്തിൽ ആള‍ുകൾക്ക് ചേർന്ന് നിൽക്കാൻ വരെ ഭയമാക‍ുന്ന‍ു. എന്തെന്നാൽ ഇന്ന് ഈ വ്യാധി നമ്മുടെ നാടിനെ തന്നെ മരണത്തിലേക്ക് നയിക്കാന‍ുള്ള ഒര‍ു വിപത്തായാണ് കണക്കാക്കപ്പെട‍ുന്നത്. കൊറോണ എന്ന മഹാമാരിയെ തട‍ുക്കാനായി പ‍ുറപ്പെട്ടവരിൽ ഡോക്ടർമാര‍ുടെയ‍ും നേഴ്‍സ‍ുമാര‍ുടെയ‍ും മറ്റാരോഗ്യ പ്രവർത്തകര‍ുടെയ‍ും പ്രവർത്തനം ചെറ‍ുതല്ല. അത‍ു കൊണ്ട‍ുതന്നെ കേരളം ഇന്ന് രോഗികൾ അധികം ഇല്ലാത്ത സംസ്ഥാനമായി മാറിയിരിക്ക‍ുന്ന‍ു. പ്രയാസങ്ങൾ പ്രവാഹമായി വന്നാല‍ും പ്രയാസമില്ലാതെ പ്രവാസി പറയ‍ുന്ന ഒര‍ു ന‍ുണ. "എനിക്ക് ഇവിടെ സ‍ുഖമാണ് "

ഈ ഒര‍ു മഹാമാരി വന്നപ്പോൾ നമ്മൾ പഠിച്ച‍ു എങ്ങനെ ഐക്യത്തോടെ നിൽക്കണമെന്ന‍ും അത‍ു പോലെതന്നെ എങ്ങനെ പ്രതിരോധിക്കണമെന്ന‍ും. ഒര‍ു സ്വപ്നം ഉണർന്ന് വന്നപ്പോൾ കണ്ട ഈ മഹാമാരിയെ ഒര‍ു സ്വപ്നമായിത്തന്നെ പോകട്ടെ എന്ന് നമ‍ുക്ക് പ്രാർത്ഥിക്കാം. ഇത‍ുവരെ കോവിഡ് -19ന് ഏതിരെ മികച്ച പ്രതിരോധമാണ് ഇന്ത്യ ഒര‍ുക്കിയത്. ഭയവ‍ും ആശങ്കയ‍ുമല്ല വേണ്ടത് . ജാഗ്രതയോട‍ുക‍ൂടിയ പ്രതിരോധമാണ് ആവശ്യം. ഈ കാലഘട്ടത്തിൽ നമ്മൾ എല്ലാവര‍ും വീട്ടിൽ തന്നെ കഴിയ‍ുക. ഇത‍ുപോലെ അപരിചിതർ ആയ വൈറസ‍ുകൾ നമ്മളെ പിൻ ത‍ുടരാതിരിക്കട്ടെ.......

ഹർഷ ഹരി
9 G സി ബി എം ഹൈസ്കൂൾ, നൂറനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം