താണ്ഡവം

താണ്ഡവം ആടി കളിക്ക‍ുന്ന‍ു കോവിഡ്
ജീവനെല്ലാം എട‍ുക്ക‍ുന്ന‍ു കോവിഡ്
മന‍ുഷ്യനിൽ ഭയം ജനിപ്പിച്ച‍ു കോവിഡ്
വലിയ മഹാമാരിയാണ് കോവിഡ്
കാണാൻ കഴിയാത്ത കേൾക്കാൻ കഴിയാത്ത
ഒര‍ു ജീവിയാണ് കൊറോണ
ഈ മഹാമാരി ലോകത്തെ ഇല്ലാതെയാക്ക‍ുമോ?
ഇത് മന‍ുഷ്യന്റെ പേടിസ്വപ്നം ആയി മാറി
നാം പ്രകൃതിയോട് ചെയ്‍ത ക്ര‍ൂരതകള‍ുടെ ഫലമാണ്
ഈ കൊറോണ വൈറസ്
നാം എല്ലാവര‍ും ഇനി മനസ്സിലാക്കണം
പ്രകൃതിയെയ‍ും അതിന്റെ ശക്തിയെയ‍ും
പ‍ുഴകൾ വറ്റിച്ച‍ു
ജീവജാലങ്ങളെ നശിപ്പിച്ച‍ു
നെൽപാടങ്ങൾ നിരത്തിയ‍ും
വലിയ വലിയ കെട്ടിടങ്ങൾ കെട്ടി ഉയർത്തിയ‍ും
ഇനി വേദനിചിട്ട് കാര്യമില്ല
ദൈവം എല്ലാം കാണ‍ുന്ന‍ുണ്ട്
നമ്മ‍ുക്ക് പ്രാർത്ഥിക്കാം

സാന്ദ്ര സന്ധീവ്
9 G സി ബി എം ഹൈസ്കൂൾ, നൂറനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത