ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/രോഗനിയന്ത്രണം
രോഗനിയന്ത്രണം
രോഗ പ്രതിരോധം കൊറോണ വൈറസ് എങ്ങനെയൊക്കെ പിടിപെടാം.ഇതു സംബന്ധിച്ച് ലോകാരോ ഗ്യ സംഘടന നൽകിയ മുന്നറിയിപ്പ്; ബാങ്ക് നോട്ടുകൾ മുതൽ സ്റ്റെയർകേസുകൾ, വിമാനങ്ങളിലെ സീറ്റുകൾ അങ്ങനെ പല മാർഗങ്ങളിൽ നിന്നും നാം അറിയാതെ കൊറോണ വൈറസ് ബാധിക്കാം. ഇവിടെ വൈറസ് പിടിപെടാനുള്ള വഴികളും പ്രതിരോധിക്കാനുള്ള മാർഗങ്ങളും ഏതൊക്കെയാണെന്ന് നോക്കാം. 1. ബാങ്ക് നോട്ടുകൾ ബാങ്ക് നോട്ടുകൾ വഴി വൈറസ് പടരാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. രോഗബാധിതർ തുമ്മുകയോ, ചുമയ്ക്കുകയോ ചെയ്യുമ്പോൾ നാട്ടിലേക്ക് വൈറസ് പടരുന്നു. ഇത് മറ്റൊരാൾ ഉപയോഗിച്ചാൽ അയാളിലേക്കും തുടർന്ന് മറ്റു പലരിലേക്കും വൈറസ് പടരാനുള്ള സാധ്യതയുണ്ട്. അതേസമയം നോട്ടുകളെ അപേക്ഷിച്ച് നാണയങ്ങളിൽ വൈറസിനെ കൂടുതൽ സമയം അതിജീവിക്കാനാവില്ല. നോട്ട് കൈകാര്യം ചെയ്യുന്നവർ കർശനമായും കൈകൾ സോപ്പുപയോഗിച്ച് കഴിക്കേണ്ടതാണ്. മാത്രമല്ല നോട്ട് ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു കാരണവശാലും മുഖത്തോ ശരീരത്തിലെ മറ്റു ഭാഗങ്ങളിലും സ്പർശിക്കാൻ പാടുള്ളതല്ല. 2. ഡോർ ഹാൻഡിലുകൾ ഡോർ ഹാൻഡിൽ വഴിയുള്ള വൈറസ് വ്യാപനത്തിന് സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ കൂടുതൽ പേർ ഉപയോഗിക്കുന്ന ഡോർ ഹാൻഡിലുകൾ സ്പർശിച്ചാൽ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകേണ്ടതാണ്. 3.ATM മിഷൻ എന്നിവയൊക്കെ പലതരം ആളുകൾ ഉപയോഗിക്കുന്നതിനാൽ വൈറസ് വ്യാപന സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവയുടെ പരമാവധി ഉപയോഗം കുറയ്ക്കണം. ഇനി അഥവാ അത്യാവശ്യമായി വന്നാൽ എടിഎം ഇന്റെ കീ അമർത്തുന്നതിനായി എന്തെങ്കിലും ഒരു വസ്തു കയ്യിൽ കരുതുക. 4. ഹാൻഡ് റെയിൽസ് ഫ്ലാറ്റുകളിലും, ഷോപ്പിംഗ് മാളുകളിലും, വിമാനത്താവളങ്ങളിലും ഉള്ള ഹാൻഡ് റെയിലുകൾ വൈറസ് വ്യാപന സാധ്യതയുള്ള സ്ഥലങ്ങളാണ്. അതുപോലെതന്നെ പൊതുഗതാഗത സംവിധാനങ്ങൾ ആയി ഉപയോഗിക്കുന്ന ബസ്, മെട്രോ എന്നിവിടങ്ങളിലെ ഹാൻഡ് റെയിലുകൾ സൂക്ഷിക്കുക. ഇവയിൽ സ്പർശിച്ചാൽ കൈ നല്ലതുപോലെ സോപ്പുപയോഗിച്ച് കഴുകുക. ഇതിനേക്കാളെല്ലാം ഉപരി ഓരോ വ്യക്തിയുടെയും ശുചിത്വം സ്വയം രോഗം പിടിപെടുന്നത് തടയുന്നതിനോടൊപ്പം മറ്റു പലരിലേക്കും രോഗം ലഭിക്കുന്നതിനുള്ള സാധ്യത ഒഴിവാക്കുന്നു. അതുകൊണ്ട് കഴിവതും നമുക്ക് സ്വയം നിയന്ത്രിച്ചുകൊണ്ട് നമ്മൾ ഓരോരുത്തരും ഈ രോഗത്തെയും ഈ പ്രതിസന്ധി ഘട്ടത്തെയും അതിജീവിക്കാം. ജീവൻ രക്ഷിക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം