വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്

{

പരിസ്ഥിതി

കോടാനുകോടി വർഷങ്ങൾ പഴക്കമുള്ളതാണ് നമ്മളുടെ ഭൂമി.മനുഷ്യരും മൃഗങ്ങളും സസ്യങ്ങളുമെല്ലാം ഭൂമിയെ സുന്ദരം ആക്കുന്നു.ഇന്ന് പരിസ്ഥിതി എന്ന പദം ഇപ്പൊൾ ഒരു ചർച്ചാവിഷയം ആണ്.പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതാണ് കാരണം.ജീവനുള്ളതും ജീവനില്ലാതത്തും സ്ഥിതി ചെയ്യുന്ന ചുറ്റുപാട് ആണ് പരിസ്ഥിതി.മനുഷ്യ നിലനിൽപ്പിന് ആവശ്യമായ ഒരു ഘടകമാണ് പരിസ്ഥിതി.ജലം,മണ്ണ്,വയു തുടങ്ങിയ പ്രകൃതി വിഭവങ്ങൾ മലിനമാക്കാതേ സൂക്ഷിക്കാം.പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്. ഓരോ ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും ജീവിക്കാൻ ഉള്ളത് പ്രകൃതി ഒരുക്കി കൊടുക്കുന്നു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നം.ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന നമ്മുടെ കേരളത്തിൽ പരിസ്ഥിതി സംരക്ഷണത്തിൽ വളരെ പുറകിലാണ്.സ്വന്തം വൃത്തിയും വീടിനെയും സംരക്ഷിക്കുന്നവരാണ് നമ്മൾ.ജലം,മണ്ണ്,വായു എന്നതിനെ എല്ലാം ആശ്രയിക്കുന്നവരാണ് മനുഷ്യർ.പ്രകൃതിയിൽ നിന്നുള്ള നല്ല ശുദ്ധമായ വായുവാണ് നമ്മൾ ഇപ്പൊൾ ശ്വസിക്കുന്നത്.പ്രകൃതിയെ നമ്മൾ സംരക്ഷിക്കാതെ മലിനീകരിച്ചാൽ ഇനി നമുക്ക് ശുദ്ധമായ വായു ശ്വസിക്കാൻ ആവില്ല.നാം ജീവിക്കുന്ന പരിസ്ഥിതിയെ പരിപാലിക്കെടത് നമ്മളാണ്.സസ്യങ്ങളെയും നട്ടു വളർത്തി പരിപാലിച്ച് പ്രകൃതിയെ അതിസുന്ദരമാക്കാം.

ഗൗരികൃഷ്ണ പി എസ്
6B വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം