ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് ചൈനയിലെ വുഹാനിൽ 2019 ഡിസംബറിൽ ആണ്. ജനുവരി 30 നാണു ഇന്ത്യയിൽ ആദ്യം രോഗം റിപ്പോർട്ട്‌ ചെയ്യുന്നത്. അതും കേരളത്തിൽ. ചൈനയിലെ വുഹാനിൽ നിന്നും എത്തിയ തൃശ്ശൂരിൽ നിന്നുള്ള വിദ്യാർത്ഥിനിയ്ക്കാണ്. രോഗം ബാധിച്ചവരുടെ എണ്ണം 95 ആയതോടെ കേരളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിന് പിന്നാലെ കേന്ദ്ര സർക്കാരും രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ആഗോളതലത്തിൽ രോഗം കൂടുതൽ വ്യാപിക്കുകയും വിദേശത്ത് നിന്ന് എത്തുന്നവരുടെ എണ്ണം ഗണ്യമായി കൂടുകയും ചെയ്തതോടെ കേരളത്തിലും രോഗബാധ എത്താനുള്ള സാഹചര്യം കണക്കിലെടുത്തു മെഡിക്കൽ കോളേജുകൾ, ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, പ്രധാന സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസൊലേഷൻ സൗകര്യം ഒരുക്കാൻ സർക്കാർ തീരുമാനിച്ചു. 2020 ജനുവരി 24നു തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കി. ചൈന, ഹോങ്കോങ്, തായ്‌ലൻഡ്, സിങ്കപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, നേപ്പാൾ, വിയറ്റ്നാം, ഇൻഡോനേഷ്യ, മലേഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവരോട് 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. ഈ പ്രതിസന്ധിയിലും കേരളം കാണിച്ച ഒത്തൊരുമയായിരുന്നു ഏറ്റവും നിർണായകം. മുഖ്യമന്ത്രി മുതൽ ആശാവർക്കർമാർ വരെ കോവിഡിനെ പ്രതിരോധിക്കുക എന്ന ഒറ്റ ചരടിലെ കണ്ണിയായി. ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകരും പോലീസും രാപകലില്ലാതെ ജോലിയെടുത്തു. ഈ മഹാമാരിയെ തടയാൻ നാം എടുക്കേണ്ട ചില മുൻകരുതലുകൾ ആണ് താഴെ പറയുന്നത്. 1. സോപ്പ്, ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. 2. അനാവശ്യ യാത്രകൾ ഒഴിവാക്കുക. 3. ആഘോഷങ്ങളും പൊതു പരിപാടികളും മാറ്റിവയ്ക്കുക. 4.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക. 5. സാമൂഹിക അകലം പാലിക്കുക. 6. കൈ കഴുകാതെ കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ തൊടരുത്. 7. രോഗബാധിത പ്രദേശങ്ങൾ, ആശുപത്രികൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ആശുപത്രികൾ സന്ദർശിക്കുക. 8. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. വ്യക്തിശുചിത്വം പാലിക്കുക.

വിഷ്ണുപ്രിയ. എം.പി
3 B ഗവ.എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം