രോഗപ്രതിരോധം എന്ന വാക്ക്
മലോകർക്കിന്ന് സുപരിചിതം
ചൈനയിൽ നിന്നും വന്നൊരു വൈറസ്
ലോകമൊട്ടുക്കും വിലസിടുന്നു
വ്യക്തി ശുചിത്വവും അകലം പാലിക്കലും മാനവർക്കിന്ന് പരിചിതമായി.
ലോകമാണഖിലമെന്നോർത്തു
നടന്നവർ തൻ ഗൃഹത്തിൽ സുരക്ഷ തേടുന്നിതാ
മാതാപിതാക്കളും മക്കളുമൊന്നിച്ച്
കഴിയുന്ന കാലം നിരന്തരവുമായ്
പോലീസുകാരിന്ന് കാവലാളായുണ്ട്
ആരോഗ്യ പ്രവർത്തകർ സാന്ത്വനമായുണ്ട്
നമുക്കുവേണ്ടി നട്ടിൽപ്പായും
നല്ല മനുഷ്യരും ധാരാളമുണ്ട്
സർകാർ പറയുന്ന കാര്യങ്ങളോരോന്നും
വീട്ടിലിരുന്ന് ഗൗനിപ്പൂ ജനങ്ങളും
ഒന്നിച്ചൊറ്റക്കെട്ടായ് നിന്നാൽ കൊറോണയേം
പമ്പകടത്താമെന്ന പ്രത്യാശയിൽ ലോകവും