ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/നമുക്കും പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കും പൊരുതാം

ലോകമൊട്ടാകെ ഇന്ന് കൊറോണ എന്ന മഹാമാരിയുടെ ഭീതിയിലാണ്. ലോകം മുഴുവൻ ജാഗ്രതയോടെയും കരുതലോടെയും കഴിയുന്ന നാളുകളാണ് നമുക്ക് മുമ്പിലൂടെ കടന്നു പോകുന്നത്. ഈ മാരിയെ തുരത്തുന്നതിനായി ഇതുവരെ ശാസ്ത്രീയമായി ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. നമുക്ക് സാധിക്കുന്നത് സമൂഹത്തിൽ നിന്നും അകലം പാലിക്കുക എന്നതാണ്.
എല്ലാ വെക്കേഷനും നമുക്ക് പ്രീയപ്പെട്ടവരോടൊപ്പം പുറത്ത് കറങ്ങി നടന്നിരുന്നവരാണ് അധികവും. എന്നാൽ ഇനി നമുക്കും ജാഗ്രത പാലിക്കാം. ഈ ലോകത്തിനു വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നതും ഇതാണ്. എന്നും വീട്ടിലിരിക്കുന്ന നമുക്ക് വേണ്ടി പൊരുതുന്നവരാണ് ആരോഗ്യ പ്രവർത്തകരും പോലീസുകാരും. എത്രയെത്ര ആരോഗ്യ പ്രവർത്തകർക്കാണ് സ്വന്തം ജീവൻ വരെ നഷ്ടപ്പെട്ടത്. അവർക്കു വേണ്ടി ഇനി നമുക്ക് പൊരുതാം. സ്വന്തം വീടും വീട്ടുകാരെയും നന്നായി അറിയാൻ കിട്ടുന്ന ഒരവസരം കൂടിയാണ് ഇത്. ഇതുവരെ കളിച്ചു നടന്നിരുന്ന നമുക്ക് വീട്ടിലുള്ളവരെ സഹായിക്കാനും മറ്റു പുതിയ കാര്യങ്ങൾ ചെയ്യാനും കിട്ടുന്ന അവസരം. ഈ കാലം നമുക്ക് വായനക്കു വേണ്ടി മാറ്റിവയ്ക്കുകയും ചെയ്യാം. വായന വളർത്തിയെടുക്കുന്നതിനായി ഈ സമയം നമുക്ക് ഉപയോഗിക്കാം. ഇങ്ങനെയൊക്കെ ചെയ്ത് വീടിനുള്ളിൽ തന്നെ ഇരിക്കാം. ഒപ്പം കോവിഡ് 19 എന്ന ഈ മഹാമാരിയെ തുരത്തുകയും ചെയ്യാം. അങ്ങനെ നമുക്കും പൊരുതാം കോവിഡിനെതിരെ .

ഗംഗ എ ആർ
8 D, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം