ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/വനം വിലപ്പെട്ട ധനം

Schoolwiki സംരംഭത്തിൽ നിന്ന്
വനം വിലപ്പെട്ട ധനം

വിവിധ മരങ്ങളും ചെറിയ ചെടികളുമൊക്കെ വളർന്നു നില്ക്കുന്നതിനെയാണ് വനം എന്നുപറയുന്നത്. ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് വനങ്ങൾ അത്യന്താപേക്ഷിതമാണ് . കൂട്ടുകാരേ, ഇനി നമുക്ക് വനങ്ങളുടെ പ്രത്യേകതകൾ അറിയാം.
നിത്യഹരിതവനങ്ങൾ
വർഷം മുഴുവൻ പച്ചപ്പ് നിലനിൽക്കുന്ന വനങ്ങളാണിവ. ഇവിടെയുള്ള മരങ്ങളുടെ ഇലകൾ പൊഴിയുന്നതിനോടൊപ്പം തന്നെ പുതിയ ഇലകൾ ഉണ്ടാകുന്നു.
അർദ്ധനിത്യഹരിതവനം.
നിത്യഹരിത വൃക്ഷങ്ങളും ഇലപൊഴിക്കുന്ന മരങ്ങളും വളരുന്ന വനമേഘലയിൽ മഴയും നനവും മഴക്കാടുകളെ അപേക്ഷിച്ച് കുറവാണ്.
ആമസോൺ മഴക്കാടുകൾ
ആമസോൺ പ്രദേശത്ത് പടർന്നുകിടക്കുന്ന മഴക്കാട് ആണിത്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ആണിത് .
പശ്ചിമഘട്ട മലനിരകൾ
ഇന്ത്യയിലെ ഏറ്റവും ജൈവസമ്പന്നമായ ഭാഗമണിവ. ഇതിൽ നിത്യഹരിതവനങ്ങൾ കാണപ്പെടുന്നു.
സൈലന്റ് വാലി
കേരളത്തിലെ ഏക നിത്യഹരിതവനമാണ് ഇത്. ഇവിടെ ചീവീടുകളില്ല.
കണ്ടൽക്കാടുകൾ
അഴിമുഖങ്ങളോട് ചേർന്നുകാണുന്ന ചതുപ്പുനിലങ്ങളിൽ വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്നതാണ് കണ്ടൽക്കാടുകൾ.

അതുല് എസ് ആർ
5D ജി എച്ച് എസ് എസ് നാവായികുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം