Schoolwiki സംരംഭത്തിൽ നിന്ന്
ഉയിർത്തെഴുന്നേൽക്കും നമ്മൾ
തളരില്ല പതറില്ല ഉയിർത്തെഴുന്നേൽക്കും നമ്മൾ .
ഇന്ന് ലോകം മുഴുവൻ നിശ്ചലമാക്കിക്കൊണ്ട് ദുരന്തം വിതയ്ക്കുകയാണ് കൊറോണയെന്ന കോവിഡ് 19വൈറസ്. ഒരു തരത്തിൽ പറഞ്ഞാൽ നമ്മൾ മനുഷ്യർ തന്നെയാണ് നമ്മുടെ നാശത്തിനുള്ള അവസരങ്ങൾ ഒരുക്കുന്നത്. നമുക്ക് ജീവിക്കാൻ ഒരവസരം തന്ന പ്രകൃതിയെ നമ്മൾ വല്ലാണ്ട് വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ മനുഷ്യനെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഈ വൈറസു തന്നെ മാംസാവശിഷ്ടങ്ങൾ നിറഞ്ഞ മാലിന്യ കൂമ്പാരങ്ങളിൽ നിന്നാണെന്നാണ് ഗവേഷകരുടെ നിഗമനം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ തന്നെ അടുത്തടുത്ത സമയങ്ങളിലെ രണ്ട് പ്രളയം ഓഖി ചുഴലിക്കാറ്റ് തുടങ്ങി കൊറോണ വൈറസുവരെ വന്നു നിൽക്കുന്നു പ്രകൃതിയുടെ തിരിച്ചടി. ഇനിയെങ്കിലും നമ്മൾ പ്രകൃതിയെ വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കണം. നമ്മൾ പുതു തലമുറയിലെ കുട്ടികളെ ഈ തലമുറയിലെ നിങ്ങൾ തന്നെ പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കണം. സ്വന്തം കാര്യം നോക്കി മനുഷ്യർ സ്വാ൪ത്ഥനാകുമ്പോൾ നിരപരാധികൾ ഉൾപ്പെടെ മാനവരാശി മുഴുവൻ നാശത്തിലേക്ക് നയിക്കപ്പെടുന്നു. എന്തായാലും ഈ വൈറസ് നമ്മെ പടർന്നു പിടിച്ചിരിക്കുന്നു. ഇനി നാമെല്ലാം എല്ലാ വേർതിരിവുകളും മറന്ന് ഒറ്റക്കെട്ടായ് നിന്ന് ശ്രമിച്ചാൽ മാത്രമേ മുന്നേറാൻ പറ്റുകയുള്ളു. അതിന് പ്രധാനമായും നമ്മൾ ചെയ്യേണ്ടത് പരസ്പരം അകലം പാലിച്ച് വീടുകളിൽ ഇരിക്കുന്നതു തന്നെയാണ്. നമ്മൾ അകന്നു നിന്ന് മനസ്സുകൾ ഒത്തു ചേർന്ന് പ്രവർത്തിക്കണം. ഇന്നത്തെ നമ്മുടെ അകലം നാളത്തെ ഒത്തു ചേരലിനാകട്ടെ. നമ്മൾ സുരക്ഷിതരായി വീട്ടിലിരിക്കുമ്പോൾ നമുക്കായി സ്വന്തം ജീവൻ മറന്ന് രാപ്പകൽ പ്രവർത്തിക്കുന്ന ഡോക്ടർ , നഴ്സ്, പോലീസ് തുടങ്ങി എല്ലാ പ്രവർത്തകർക്കും നമ്മൾ നന്ദി അറിയിക്കണം . പ്രാർത്ഥനകളിൽ അവരെയും ഉൾപ്പെടുത്തണം. തളരാതെ , പതറാതെ ഒന്നായി ഒരു മനസ്സായി പ്രവർത്തിക്കാം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ഈ വൈറസിനെ തോൽപ്പിച്ച് പ്രകൃതിയെ സ്നേഹിച്ച് നമുക്ക് പുത്തനൊരുണർവിലേക്കു തന്നെ പോകാം. "ലോകാ സമസ്താ സുഖിനോ ഭവന്തു " .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|