ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന പരിസ്ഥിതി

നമ്മുടെ പരിസ്ഥിതി വളരെ അധികം ചൂഷണ- ത്തിന് ഇരയാകുകയാണ്. പരിസ്ഥിതിയിൽ നോകുമ്പോൾ പല പല മാറ്റങ്ങൾ കാണുവാൻ സാധിക്കുന്നു. നമ്മുക്ക് മഴ കൃത്യമായി കിട്ടുമായിരുന്നു. എന്നാൽ ഇപ്പോൾ നമ്മുക്ക് മഴ വളരെ തുച്ഛമായാണ് കിട്ടുന്നത്. കൃഷി കുറഞ്ഞു വരുകയാണ് പണ്ട് നിറയെ നെൽ പാടം ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ വലിയ വലിയ ഫ്ലാറ്റുകളും മാളും കെട്ടിപൊക്കിയിരിക്കുന്നു. കൃഷിയുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുകയാണ്. എങ്ങനെ പോയാൽ മനുഷ്യന് ആഹാരം ഇല്ലാതാകും ഫലഭൂഇഷ്ട്ടമായ മണ്ണ് നഷ്ട്ടമാകുകയാണ്.

പ്രകൃതിയിൽ മരങ്ങൾ ചെടികൾ എല്ലാം വെട്ടി നശിപ്പിക്കുകയാണ്. മരങ്ങൾ വെട്ടുന്നത് ജീവതം നഷ്ട്ടപെടുന്നതു പോലെയാണ്. ഒരു മരം നടുന്നത് ജീവനെ നില നിർത്തുന്നതു പോലെയാണ്. പുഴയോടു- ചെയ്യുന്നത് വളരെ ക്രൂരരാമായ കാര്യമാണ്. മാലിന്യം വളരെ അധികം നിക്ഷേപിച്ച് പുഴയെ മലിനമാക്കുകയാണ്. ഇപ്പോൾ നമ്മുടെ പ്രകൃതി വളരെ അധികം നശിക്കുകയാണ്. പ്രകൃതി- ക്ക് എതിരെ ഉള്ള ചൂഷണം കുറയ്ക്കുക. ഭൂമി നമ്മുടേത് ആണ് ജീവൻ നില നിൽക്കണം എങ്കിൽ പരിസ്ഥിതി ആവശ്യമാണ്‌. ഇപ്പോൾ നമ്മുടെ ഭൂമി മുഴുവനും പ്ലാസ്റ്റിക്ക് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ ഭൂമി വളരെ നശിച്ചിരിക്കുകയാണ്. ഇനി വരുന്ന തലമുറയ്ക്ക് ഇത് അത്യാവശ്യമാണ്.

സൂക്ഷിക്കാം നമ്മുടെ ഭൂമിയെ നാളത്തെ തലമുറയ്ക്ക് വേണ്ടി.

സജന.എസ്.എസ്
10B ജി എച്ച് എച്ച് എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം