സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/വൈറസിന്റെ വഴിയെ ഒരു എത്തിനോട്ടം
വൈറസിന്റെ വഴിയെ ഒരു എത്തിനോട്ടം
ഒരു വൈറസ് കാരണം എത്രയെത്ര ജീവനുകൾ ഇല്ലാതായി. നമ്മുടെ ലോകത്തെ മഹാമാരിപോലെ വിടാതെ പിൻതുടർന്നുകൊണ്ടിരിക്കുന്ന ഒരു മാരകമായ കൊറോണ വൈറസിനെ പറ്റിയാണ് എന്റെ കഥ. വൈറസിന് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉദ്ദ്യോഗസ്ഥനെന്നോ മുതലാളിയെന്നോ രാജാവെന്നോ രാജകുമാരനെന്നോ കുട്ടികളെന്നോ ഒന്നുമില്ല. ആർക്കുവേണമെങ്കിലും എപ്പോവേണമെങ്കിലും വരാമെന്ന ഒരവസ്ഥയായി മാറി. പുറത്തിറങ്ങാൻ വയ്യാതെ പരസ്പരം ബന്ധമൊന്നുമില്ലാതെ പേടിച്ച് വീടിനുളളിൽ തന്നെ ഇരിക്കേണ്ട അവസ്ഥ വന്നില്ലേ. ഇങ്ങനെയൊരു വൈറസ് കാരണം എത്രയെത്ര രാജ്യങ്ങളിൽ നാശനഷ്ടം ഉണ്ടായി. എത്രമാത്രം ജീവനുകൾ നഷ്ടമായി. എല്ലാ അറിയാവുന്ന വിദഗ്ധ ഡോക്ടർമാർക്കുപോലും നോക്കി നിൽക്കേണ്ട അവസ്ഥ വന്നില്ലേ. ഇതെന്തൊരു അവസ്ഥയാണ്. കുട്ടികൾക്ക് സ്ക്കൂളിൽ പോകാൻ പറ്റുന്നില്ല. പരീക്ഷ എഴുതാൻ കഴിയുന്നില്ല. വല്ലാത്ത ദുസഹമായ അവസ്ഥയായി പോയില്ലേ ! അമ്പലങ്ങളും പളളികളും അടച്ചിടേണ്ടി വന്നില്ലേ ! ദൈവങ്ങൾ പോലും ഉപേക്ഷിക്കുന്ന സാഹചര്യങ്ങളൊക്കെ വന്നില്ലേ ! ആ മനുഷ്യർ വന്നതുകൊണ്ടാവാം ഇപ്പോൾ ഒരു നിമിഷം കൊണ്ട് എല്ലാം നശിച്ചുപോകാൻ ഒരു വൈറസിന് സാധിക്കുമെന്ന്. പിന്നെന്തിനാ ഈ അഹന്ത. മനുഷ്യന്റെ ജീവിതത്തിൽ എപ്പോൾ ഏതു നിമിഷവും എന്തു വേണേലും സംഭവിക്കാം. അങ്ങനെ ഇനിയെങ്കിലും ചിന്തിച്ചു തുടങ്ങിയാൽ നന്ന്. ഒരു പരിധി വരെ പീഢനങ്ങളും മനുഷ്യക്കൊലയും നിർത്താൻ സാധിക്കില്ലേ. ടിവിയിൽ കൂടി നമ്മൾ എന്തെല്ലാം കാഴ്ചകളാണ് ദിനം തോറും കാണുന്നത്. ഓരോ ദിവസം കഴിയുന്തോറും മരണസംഖ്യകൂടികൂടി വരുകയാണ്. ഇതിനൊരു അവസാനം ഇല്ലേ ! ഓരോ മിനിട്ടിലുമാണല്ലോ മരണങ്ങൾ സംഭവിച്ചുകൊണ്ടേ ഇരിക്കുന്നത്. കൂലിപ്പണിക്കാരുടെ കാര്യമല്ലേ അധികം കഷ്ടമായത്. ജോലിക്ക് പോകാൻ കഴിയാതെ എത്രനാൾ വീടിനുളളിൽ ഇരിക്കാൻ കഴിയും. എന്തൊരവസ്ഥയാ ഇത്. പിന്നെ ഒരു കാര്യത്തിൽ സമാധാനിക്കാം. ഇങ്ങനെ ഒരു വൈറസ് വന്ന് ഈ ലോകം നശിച്ചു പോകാതെ ഇരിക്കാൻ എല്ലാവരും ഒരുമിച്ച് നിന്ന് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഒന്നുമില്ലാതെ എല്ലാവരും തുല്യരാണ് എന്ന അർത്ഥത്തിൽ ജീവിക്കാം. ഇനി അഹന്തയെല്ലാം മാറ്റി നല്ല മനുഷ്യരായി ജീവിക്കാം. എന്നും ഇതുപോലെ ഒറ്റക്കെട്ടായി നിന്നു പ്രവർത്തിക്കും. എത്ര മഹാമാരി യെയും പകർച്ചവ്യാധിയെയും എന്നന്നേക്കുമായി ഈ ലോകത്ത് നിന്നും തുടച്ച് നീക്കാം. വീണ്ടും പഴയ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് മടങ്ങാം. നന്മയുളള മനുഷ്യരായി ഒന്നിച്ചു നിൽക്കാം. ഒറ്റക്കെട്ടായി എല്ലാരും തുല്യരാണ് എന്ന മനോഭാവത്തിൽ ജീവിക്കാം. ഒരു പനി വന്നാൽ പേടി, തുമ്മിയാൽ പേടി, ചുമച്ചാൽ പേടി ഇതൊക്കെ രോഗലക്ഷണ മാണെന്ന് കരുതി പരസ്പരം ഒറ്റപ്പെടുത്തുന്ന അവസ്ഥയും കാണുന്നുണ്ട്. ഇതൊരസുഖ മായി കരുതണ്ട. ഇതൊരവസ്ഥയാണ് ആർക്കുവേണമെങ്കിലും വരാം. എപ്പോവേണ മെങ്കിലും വരാം. പക്ഷെ വരാതിരിക്കാനാണ് നാം ഇപ്പോൾ സൂക്ഷിക്കേണ്ടത് പ്രതിരോധിച്ച് നമുക്ക് ഒഴിവാക്കണം. എന്ന ധൈര്യം ഉണ്ടെങ്കിൽ ഒരു വൈറസും നമ്മുടെ ശരീരത്തെ ബാധിക്കില്ല. എന്ന് തന്നെ പോസിറ്റീവ് ആയി ചിന്തിച്ച് ഈ വിപത്തിനെ എന്നന്നേക്കുമായി ഈ ലോകത്ത് നിന്നും ഇല്ലാതാക്കണം.
"നീക്കിടാം കൊറോണയെ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം