ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും കൊറോണയും. (ലേഖനം)
വ്യക്തിശുചിത്വവും കൊറോണയും.
Thank God! "Men cannot fly and lay waste in the earth"
വളരെ പ്രസക്തമായ ഈ വാക്കുകൾ അമേരിക്കൻ പരിസ്ഥിതി പ്രവർത്തകൻ ഹെൻട്രി ഡേവിഡ് തൊറുവിൻ്റെ താണ്. മനുഷ്യനു പറക്കാൻ സാധിച്ചിരുന്നുവെങ്കിൽ അവൻ ആകാശത്തും കൊണ്ടുപോയി ചപ്പുചവറുകൾ വലിച്ചെറിയും എന്ന വാക്കുകൾ തമാശയായി തോന്നാമെങ്കിലും മനുഷ്യൻ അഭിമുഖീകരിക്കുന്ന യൊരു പ്രശ്നത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.ഇന്ന് കൊറോണ വൈറസ് അഥവാ കൊവിഡ്19 എന്ന മഹാമാരിയെ പേടിച്ച് ലോകം മുറിക്കുള്ളിൽ അടച്ചിരിക്കുമ്പോൾ ദശലക്ഷക്കണത്തിന് മനുഷ്യർ ഈയാംപാറ്റകളെ പോലെ മരിച്ചുവീഴുമ്പോൾ വ്യക്തി ശുചിത്വവും പരിസര ശുചീകരണവും സാമൂഹിക അകലം പാലിക്കലും പ്രസക്തമാകുന്നു. എല്ലാ മേഖലയിലും ഒന്നാമനെന്ന് അഹങ്കരിക്കുന്ന മലയാളിയുടെ ശുചിത്വ സങ്കൽപ്പങ്ങളിൽ ഒരു പൊളിച്ചെഴുത്ത് അതാണ് നമ്മുടെ വിഷയം
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന അസുഖമാണ് ഇത്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ന്യൂട്ടോണിക് "എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ജലദോഷവും ന്യുമോണിയയുമാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. പ്രധാനമായും രോഗപ്രതിരോധശേഷി കുറവായ വൃദ്ധൻമാരിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം പിടിമുറുക്കുന്നത്. ശരിയായ പ്രതിരോധം ഇല്ലെങ്കിൽ നമ്മുടെ മരണം തന്നെ സംഭവിക്കാം. ശരീര സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്.കൊറോണ വൈറസിന് പ്രത്യേകമായ ചികിൽസയില്ല. ചൈനയിൽ ഉത്ഭവിച്ച് ഒന്നേകാൽ ലക്ഷം പേരുടെ ജീവനെടുത്ത ഈ രോഗം പടരാതെ നോക്കുക എന്നതാണ് പ്രധാന ചികിൽസ. ചെയ്യേണ്ടത്.
ചെയ്യരുതാത്തത്.
അവസാന വരി, കൊറോണ പഠിപ്പിച്ചത്. കൂട്ടുകാരെ, നാമാണ് നാളെയുടെ പൗരൻമാർ. നമ്മുടെ പ്രവൃത്തികളാണ് നാളത്തെ ഭാവി തീരുമാനിക്കുന്നത്. നമുക്ക് വിദ്യാസമ്പന്നരെന്ന പേരിനൊപ്പം മലയാളി വൃത്തിയിൽ, ശുചിത്വത്തിൽ, പരിസ്ഥിതി സംക്ഷണത്തിൽ, മാലിന്യ സംസ്ക്കരണത്തിൽ ഒന്നാമതെത്തിയേ മതിയാവൂ. മണ്ണിനെയും മരത്തെയും ഭൂമിയേയും കുറിച്ചുള്ള വിലാപങ്ങൾ ഉയരാതിരിക്കട്ടെ. കൊറോണയെപ്പേടിച്ച് മുറിയടച്ചിരിക്കുന്ന ലോക് ഡൗൺ കാലം അവസാനത്തേതാകട്ടെ. നമുക്ക് കൈ കോർത്ത് നടക്കാം.നവകേരളം മാലിന്യ മുക്തമായിരിക്കട്ടെ.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |