ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ശരീരത്തിന്റെ കാവലാൾ
രോഗപ്രതിരോധം ശരീരത്തിന്റെ കാവലാൾ
ഏതൊരു നാണയത്തിനും രണ്ടു വശങ്ങൾ ഉള്ളതുപോലെ നമ്മുടെ ജീവിതത്തിൽസുഖവും ദുഃഖവും കടന്നുവരാം ദുഃഖത്തിന് പ്രധാന കാരണം അസുഖങ്ങൾ ആണ്. പലതരത്തിലുള്ള ഒരുപാട് അസുഖങ്ങൾ നമുക്ക് ചുറ്റും ഉണ്ട് രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത് എന്നു പുസ്തകങ്ങളിൽ പറഞ്ഞിട്ടുണ്ട്. രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള കഴിവുണ്ടെങ്കിൽ ഒത്തിരി രോഗങ്ങളെ അകറ്റി നിർത്താൻ ആകും ആരോഗ്യമാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പത്തെന്ന് ഒരു സംശയവും കൂടാതെ പറയാം. രോഗപ്രതിരോധശേഷിയുള്ള ശരീരം വലിയൊരു മേന്മ തന്നെയാണ്. രോഗപ്രതിരോധശേഷിയുണ്ടെങ്കിൽ എല്ലാ രോഗങ്ങളെയും അകറ്റിനിർത്താൻ ആകും. സമൂഹത്തിലുണ്ടാകുന്ന മിക്ക സാംക്രമിക രോഗങ്ങളെയും ചെറുത്തുനിർത്താൻ കഴിയും. ധാരാളം വെള്ളം കുടിച്ചും ഗുണമുള്ള ആഹാരപദാർത്ഥങ്ങൾ കഴിച്ചും രോഗപ്രതിരോധശേഷി നേടാം. എതിരാളികളോട് പടവെട്ടി പൊരുതുന്നത് പോലെ തന്നെയാണ് നമ്മുടെ ശരീരത്തിലേക്ക് ആക്രമിക്കാൻ എത്തുന്ന രോഗാണുക്കളെ ശരീരം തോല്പിക്കുന്നത് .അങ്ങനെ രോഗാണുക്കളെ തോല്പിക്കാനുള്ള കഴിവില്ലെങ്കിൽ ശരീരം രോഗങ്ങൾക്ക് അടിമപ്പെടും . ഒരു സൈന്യത്തെ പോലെ നമ്മുടെ ശരീരത്തെ ഒരുക്കി എടുക്കാൻ നമുക്ക് ബാധ്യതയുണ്ട്. സാമൂഹിക ശുചിത്വംകൊണ്ടും വ്യക്തിശുചിത്വംകൊണ്ടും ഒറ്റക്കെട്ടായി നിന്ന് രോഗാണുക്കളെ തുടച്ചു മാറ്റാം. ചിക്കൻഗുനിയ ഡെങ്കിപ്പനി രോഗാണുക്കൾ സമൂഹത്തിന്റെ ശുചിത്വമില്ലായ്‌മയിൽ നിന്നും ഉണ്ടാകുന്നതാണ്. വ്യക്തിശുചിത്വമാണ് സമൂഹശുചിത്യത്തിന്റെ അടിത്തറ .ഓരോ വ്യക്തികളും ശുചിത്വം പാലീകുന്നതിലൂടെ സമൂഹ ശുചിത്വം ഉണ്ടാകുന്നു. അതിലൂടെ നമുക്ക് സാംക്രമിക രോഗങ്ങളെ മാറ്റി നിർത്താം .രോഗങ്ങൾ വന്നിട്ട് മരുന്ന് കഴിക്കുന്നതിനെക്കാൾ നല്ലത് രോഗപ്രതിരോധശേഷിയുള്ള ശരീരം കാത്തുസൂക്ഷിക്കുന്നതാണ്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം