ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/ചോല പരിസ്ഥിതി ക്ലബ്ബ്

പൂക്കോട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ് .നാഷണൽ ഗ്രീൻ കോർപ് സിൻട്രയും സോഷ്യൽ ഫോറസ്ട്രി യുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബിന് സ്കൂളിൽ ചോല നേച്ചർ ക്ലബ് എന്നാണ് വിളിക്കുന്നത് .കുട്ടികൾക്ക് പ്രകൃതിയോടും നമ്മുടെ പരിസ്ഥിതിയോടും ആഭിമുഖ്യം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ക്ലബ്ബിന്റെ കീഴിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഈവർഷം ജൂൺ 5 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് തൈവണ്ടി എന്ന പ്രോഗ്രാം ഉണ്ടായിരുന്നു. ഓരോ കുട്ടികളുടെ വീട്ടുപടിക്കൽ വൃക്ഷത്തൈ എത്തിക്കുക എന്നതായിരുന്നു ആ പരിപാടിയുടെ ഉദ്ദേശം. അത് വളരെ വിജയകരമായി നടപ്പിലാക്കി. കുട്ടികൾക്ക് പ്രകൃതിയെ കുറിച്ച് നമ്മുടെ പരിസ്ഥിതിയെ കുറിച്ച് മനസ്സിലാക്കുന്നതിനുവേണ്ടി പ്രകൃതിപഠന ക്യാമ്പുകളിൽ പങ്കെടുക്കാറുണ്ട്. ചൂലന്നൂർ മയിൽ സംഘേതം അതുപോലെ സൈലൻറ് വാലി എന്നി സ്ഥലങ്ങളിൽ പ്രകൃതി പഠന ക്യാമ്പ് ഏകദിന പരിപാടിയായി നിലമ്പൂർ തേക്ക് മ്യൂസിയത്തിലേക്ക് കുട്ടികളെ കൊണ്ടു പോകാറുണ്ട് . സ്കൂളും പരിസരവും വൃത്തിയാക്കുക , മാലിന്യസംസ്കരണം എന്നിവ ഈ ക്ലബ്ബിൻറെ പ്രധാനപ്പെട്ട ചുമതലയാണ് . പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും മറ്റുള്ള വേസ്റ്റും സംസ്കരിക്കുന്നതിനു വേണ്ടി പ്രത്യേക സംവിധാനങ്ങളും , പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിന് പ്രത്യേക സംവിധാനവും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് ചുറ്റുപാടുകളെ കുറിച്ച് അറിയാൻ പ്രകൃതി നടത്തം എന്നിവ സംഘടിപ്പിക്കാറുണ്ട്.