എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/നന്മ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


നന്മ വിദ്യാലയം / കെ കെ പുഷ്പലത



തൊണ്ണൂറു സംവത്സരങ്ങളായ് നാടിനു
നന്മ പകരുന്ന വിദ്യാലയം
ആയിരമായിരം കുഞ്ഞുകിടാങ്ങൾക്കായ്
ആദ്യാക്ഷരം പകർന്നെന്നുമെന്നും
അജ്ഞതയാകുമൊരന്ധകാരത്തിന്മേൽ
വിജ്ഞാനദീപപ്രഭ ചൊരിഞ്ഞും
ചൂലാംവയലിനു കാന്തി പകർന്നെന്നും
ചാരുതയാർന്നൊരു വിദ്യാലയം
നവമായ ലോകത്തിൽ നവതിയിലെത്തവേ
നവ നവ സ്വപ്നങ്ങൾ നെയ്തെടുത്തു
എത്ര പഠിതാക്കളവരുടെ വീട്ടുകാർ
നാട്ടുകാരെല്ലാരുമോടിയെത്തി
നവതിയിലെത്തിയ മാതൃവിദ്യാലയ
സ്മരണയിലെല്ലാരുമൊത്തുചേർന്നു
ആണ്ടൊന്നു നീണ്ടു കിടക്കുന്നൊരാഘോഷം
വേണ്ടി വരുമെന്നു തിട്ടമായി
പുസ്തകവണ്ടിയും പുഴയോരം കാക്കലും
കൈത്താങ്ങുമെല്ലാമൊരുങ്ങിയല്ലോ
പുതിയ ലോകത്തേക്കു കേറി വരുന്നൊരു
കുഞ്ഞുങ്ങൾക്കായൊരു കുഞ്ഞോളവും
കൗതുകക്കാഴ്ചയും കൂടുകൾ തേടലും
രോഗങ്ങൾക്കായിട്ടു ക്യാമ്പുകളും
അമ്മമാരെല്ലാരുമൊത്തിട്ടു വേണമീ
അമ്മത്തിളക്കത്തിന്റെ മോടി കൂട്ടാൻ
അങ്ങനെയങ്ങനെ പദ്ധതി പലവിധം
നവതിയാഘോഷങ്ങൾ മേളമോടെ
ആട്ടവും പാട്ടുമഭിനയ കേളിയും
ഒത്തുചേർന്നുള്ള സമാപനവും
മേളക്കൊഴുപ്പോടെ നവതിയാഘോഷിക്കും
മാക്കൂട്ടമേ നിനക്കാശംസകൾ
ആയിരമായിരമാശംസകൾ.