ഉറക്കം കെടുത്തുന്ന വിഭ്രന്തിയാണിന്ന് കോവിഡ് 19
കോവിഡാകുന്ന അന്ധകാരത്തെ ചെറുത്തിടാം
നമുക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക്
കാട്ടുതീപോലെ ഒറ്റയ്ക്ക് പരക്കുമീ വിപത്തിനെ
നമുക്ക് നേരിടാം കൂട്ടംകൂടാതെ
നമുക്ക് നേരിടാം കെെ കഴുകിയും
തുവാലകൊണ്ട് മുഖം മറച്ചും
ചെറുത്തിടാം നമുക്ക് കോവിഡിനെ
അനുസരിച്ചിടാം സർക്കാർ നിയമങ്ങൾ
ഓർത്തിടാം കാക്കിയിട്ട കരങ്ങളെ
ഓർത്തിടാം നമ്മെ സേവിക്കും കരങ്ങളെ
കലികാലവെെഭവത്തെ ചെറുത്തിടാൻ
നമുക്കൊറ്റക്കെട്ടായി നീങ്ങിടാം