കുട്ടന് നല്ലൊരു ആശ തോന്നി.
ലോക്ക്ഡൌൺ കാലത്തു ചുറ്റി കറങ്ങാൻ.
വീട്ടിലെ കൈസർ പട്ടിയുമായി
നഗരം ചുറ്റാൻ കുട്ടൻ ഇറങ്ങി.
മാസ്കുമില്ല സാനിറ്റൈസറുമില്ല
അച്ഛൻ പറഞ്ഞതു കേട്ടതുമില്ല
നഗരമെല്ലാം ചുറ്റിക്കറങ്ങി
പോലീസുകാരെൻറ് അടിയും കിട്ടി
കരഞ്ഞു കൊണ്ടവൻ വീട്ടിൽ വന്നു
അഛൻറെ കൈയീന്നു വഴക്കും കിട്ടി
കണ്ടുകൊണ്ടിരുന്ന കൈസർ പട്ടി
കണ്ടം വഴിയേ ഓടി മറഞ്ഞു