ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ലോക് ഡൗൺ
(ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ലോക് ഡൗൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോക് ഡൗൺ
കോവിസ് 19 എന്ന കൊറോണ വൈറസ് ലോകം മുഴുത പടർന്നു പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി സാമൂഹികാകലം പാലിക്കുന്നതിനായിട്ടാണ് രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്. എന്റെ ലോക്ഡൗൺ അനുഭവങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. എന്റെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ലഭിക്കാനായി ഞാൻ വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കൂടാതെ കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന പക്ഷികൾക്കായി ധാന്യവും നൽകി. ജലക്കൂട് നിർമ്മിക്കുകയും ചെയ്തു. എനിക്ക് സന്തോഷം നൽകിയ ഒന്നാണ് എന്റെ മാതാപിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കിയതും അതിനായി അവരെ സഹായിച്ചതും. അവരോ ടൊപ്പം ചേർന്ന് നിന്ന് രുചിയേറിയ വിഭവങ്ങൾ തയ്യാറാക്കി പാചകം പഠിക്കുകയും ചെയ്തു. കുടുംബ സൗഹൃദങ്ങൾ ടെലഫോൺ മുഖാന്തരം ദൃഢമാക്കാനും ഞാൻ ഈ ലോക്സാൻ കാലം ഉപയോഗിച്ചു. ലോക്ഡൗൺ ആണെങ്കിലും നമ്മുടെ എസ്. പി.സി. യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാവാനും ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഈ സമയത്ത് പാവങ്ങൾക്ക് ഭക്ഷണവും മറ്റു അവശ്യ സാധനങ്ങളും നല്കി അവർക്ക് ഒരു കൈത്താങ്ങായി. കൂടാതെ ഞാൻ എന്റെ സഹോദരിയോടൊപ്പം ചിത്രരചന, ബോട്ടിൽ ക്രാഫ്റ്റ്, ഗാർഡനിംഗ്, ക്രാഫ്റ്റ് ബേക്ക് എന്നിവയിൽ ഏർപ്പെടുകയും ചെയ്തു. ഈ ലോക് ഡൗൺ കാലത്ത് പോലും ഇത്രയും പ്രവർത്തനം നിരതമായി നിൽക്കുന്ന എസ്. പി.സി. യൂണിറ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം |