തിങ്ങി നിറഞ്ഞൊരീ തെരുവുകൾ
നിശബ്ദമായ്,വിജനമായി
വേനലിലും മഹാമാരിയിലും വെന്തുരുകുന്നു
മണ്ണും മാനവും മാനുഷരും.
ആർത്തി തീരാത്ത മാനവ-
നിരീക്ഷണ പരീക്ഷണങ്ങൾക്കൊടുവിൽ
വില്ലൻ അതിഥിയായ് അവൻ വന്നു
കൊറോണയെന്നൊരു മഹാവ്യാധി.
ജാതി,മത,വർഗ,ലിംഗ,
രാഷ്ട്രീയ ഭേദമില്ലാതെ
നാടും നഗരവും കോട്ട കൊത്തളങ്ങളും
നോക്കാതവൻ താണ്ഡവ നൃത്തമാടി.
വ്യക്തിശുചിത്വവും സാമൂഹികാകലവും
കൈമുതലാക്കി,മാനവരൊന്നായി
ഈ കോവിഡിനെയും അതിജീവിക്കുമെന്നോതി നാം
മുന്നോട്ടു പായുന്നു ,നന്മയുള്ള മാനവരാശിയ്ക്കായ്.