ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ നിലവിളികൾ
തിരിച്ചറിവിന്റെ നിലവിളികൾ
കുറച്ചു നാൾക്കു മുൻപ് വരെ രാത്രിയുടെ നിശബ്ദത എന്തെന്ന് ഞാൻ അറിഞ്ഞിരുന്നത് അവന്റെ നിലവിളികളിലൂടെ ആയിരുന്നു.അർദ്ധരാത്രിയിൽ ആ മുറിക്കുള്ളിൽ അവന്റെ നിസ്സഹായമായ നിലവിളികൾ കേട്ട് ഞാൻ ഉണരുമ്പോൾ ചുറ്റും ലോകം സമാധാനമായി ഉറങ്ങുന്നത് ഞാൻ കണ്ടു.അവർണനീയമായി ആ നിശബ്ദതയെ കീറിമുറിക്കുന്നത് അവന്റെ നിലവിളികൾ മാത്രമാണെന്നും ഞാൻ അറിഞ്ഞു. ആനന്ദ് അതായിരുന്നു എന്റെ മകന്റെ പേര്.ആനന്ദനത്തോടെ നടന്നിരുന്ന ഒരു പതിനൊന്നു വയസ്സുകാരൻ ,അവനു അഞ്ചു വയസ്സുണ്ടായിരുന്നപ്പോൾ അവന്റെ അച്ഛൻ മരണപെട്ടു.എന്നെയും മകനെയും ഒറ്റയ്ക്കാക്കി സർവസൗഭാഗ്യങ്ങളും നൽകികൊണ്ട് അപ്രതീക്ഷിതമായ ഒരു കളം മാറ്റം,അതായിരുന്നു ആ മരണം.അതിനു ശേഷം എന്റെ ലോകം അവനായിരുന്നു.അവൻ വളർന്നത് എന്റെ സ്വപ്നങ്ങളിലൂടെയും .അവൻ എന്നോട് ഓരോ ആഗ്രഹങ്ങൾ പറയുമ്പോഴും ഞാൻ ഒരുപാടു സന്തോഷിച്ചിരുന്നു.അവനും ഞാനും ഒന്നായിരിക്കണം എന്ന എന്റെ ആഗ്രഹമായിരുന്നു അവന്റെ ഓരോ വാക്കുകളിലും ഞാൻ കണ്ടിരുന്നത്. ആനന്ദിന് ചോക്ലേറ്റും മറ്റുമൊക്കെ വലിയ ഇഷ്ടമായിരുന്നു.വീട്ടിലെ ഭക്ഷണത്തോട് അവൻ തീരെ താല്പര്യം കാണിച്ചിരുന്നില്ല.അവൻ എന്നും നൂഡിൽസും ബർഗറും ഒക്കെയാണ് കഴിച്ചിരുന്നത്.അവനോടുള്ള അമിത വാത്സല്യം കാരണം ഞാൻ അതൊന്നും എതിർത്തതും ഇല്ല.പിന്നെ പിന്നെ അവന്റെ ശരീരം ക്ഷീണിച്ചു തുടങ്ങിയതും ഞാൻ അറിഞ്ഞു. പാർക്കിൽ എത്ര കളിച്ചാലും മതിയാകാത്ത കുട്ടി ആയിരുന്നു ആനന്ദ്.പക്ഷെ അവൻ കളികൾക്കിടയിൽ ക്ഷീണിച്ചു മാറിയിരിക്കാൻ തുടങ്ങിയത് പലപ്പോഴായി ഞാൻ ശ്രദ്ധിച്ചു.അവന്റെ പത്താം പിറന്നാളിന്റെ ദിവസം കേക്ക് കഴിക്കുന്നതിനിടെ ആനന്ദ് കുഴഞ്ഞു വീണു.അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു എങ്കിലും ഡോക്ടർക്കു കൃത്യമായ ഒരു മറുപടി നല്കാൻ ഉണ്ടായിരുന്നില്ല.ഡീഹൈഡ്രേഷൻ ആയിരിക്കാം കാരണമെന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്.തുടരെ തുടരെ ഇത് ആവർത്തിച്ചു. ഈ ഇടയ്ക്കാണ് ആനന്ദിന്റെ ശരീരം പൊള്ളി വീർക്കാൻ തുടങ്ങിയതും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതും.തുടർച്ചയായ മൂന്നാം പരിശോധനയ്ക്കിടയിലാണ് ആനന്ദിന് കാൻസർ ആണെന്ന് തിരിച്ചറിയുന്നത്.ഞാൻ വല്ലാതെ തളർന്നു പോയിരുന്നു.ആശുപത്രിയിലെ ആ അടഞ്ഞ മുറികൾ അവനു ഒരിക്കലും സ്വീകാര്യമായിരുന്നില്ല. ശാരീരികമായും മനസികമായുമെല്ലാം അവൻ വല്ലാതെ വേദനിച്ചു.ആ നാലു ചുവരിനുള്ളിലെ ഉപകരണങ്ങൾ അവനെ വല്ലാതെ പേടിപെടുത്തുകയും വീർപ്പുമുട്ടിക്കുകയും ചെയ്തു.അവൻ പുറത്തെ വെളിച്ചത്തെ ഒരുപാടായി സ്നേഹിച്ചതും ആഗ്രഹിച്ചതുമെല്ലാം ഈ നിമിഷങ്ങളിലായിരുന്നു.അവസാന സ്റ്റേജാണ് ,ഇനിയൊന്നും ചെയ്യാനില്ലെന്നും ഡോക്ടർ അറിയിച്ചു.അമിതമായ ജങ്ക് ഫുഡിന്റെ ഉപയോഗം ആനന്ദിന്റെ കുടലിന്റെ വളർച്ചയെ മുരടിപ്പിക്കുകയും നാവിലെ രാസകുമിളകളെ സ്വാധീനിക്കുകയും ചെയ്തു.ഒരു ലഹരിക്കെന്ന പോലെ അവൻ അതിനു അടിമയാകുകയായിരുന്നു.അതില്ലാതെ ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥയിലാണ് രോഗം സ്ഥിതീകരിച്ചത്. ഭക്ഷണത്തിനായി അവൻ ഒരുപാടു നിലവിളിച്ചു ,ഡോക്ടറെ ഉപദ്രവിച്ചു,നഴ്സിനെ മുറിക്കുള്ളിൽ നില്ക്കാൻ പോലും അവൻ സമ്മതിച്ചില്ല.നിലവിളിച്ചു ക്ഷീണിക്കുമ്പോൾ അവൻ മയക്കത്തിലേക്ക് വീണു പോകുകയായിരുന്നു.ആ ഓരോ മയക്കത്തിലും ഞാൻ അവന്റെ മുഖത്തേക്ക് നോക്കി .അവന്റെ ഓമനത്തം നഷ്ടപ്പെട്ടിരിക്കുന്നു.അവന്റെ ചുണ്ടുകളിലൂടെ ഞാൻ അനുഭവിച്ച സന്തോഷം അതും എന്നന്നേക്കുമായി മാഞ്ഞുപോയിരിക്കുന്നു. അങ്ങനെ ഒരു രാത്രി അവൻ നിലവിളിച്ചുകൊണ്ട് എഴുന്നേറ്റു വല്ലാതെ കരഞ്ഞു.എന്നിട്ടു എന്നോട് പറഞ്ഞു "അമ്മേ,എനിക്ക് വിശക്കുന്നു".അതാണ് അവൻ എന്നോട് അവസാനമായി പറഞ്ഞത്.അപ്പോഴേക്കും അവൻ എന്നെ വിട്ടുപോയ്കഴിഞ്ഞിരുന്നു. "നിങ്ങൾ ഇന്നീ നിമിഷം ഒരു വർത്തയ്ക്കായി ഇവിടെ വന്നപ്പോൾ ഞാൻ അതിനു ഒരുങ്ങിയത്,ഞാൻ ഇത്രയും യാതനകൾ സഹിച്ചു കഴിയുന്ന ഒരു വനിതയാണ് എന്ന് ലോകത്തെ അറിയിക്കാനല്ല മറിച്ചു എന്റെ ആന ന്ദിനെ പോലെ ഒരുപാടു കുട്ടികൾ ഈ ലോകത്തുണ്ട്.അവരെ ആരെയും നമ്മുടെ മാതാപിതാക്കൾക്ക് നഷ്ടപെടാതിരിക്കാനാണ്.ചുറ്റും ഞാൻ കാണുന്ന ഓരോ കുട്ടികളിലും എനിക്ക് ആനന്ദിന്റെ ചിരി കാണാൻ കഴിഞ്ഞിരുന്നു.അവർക്കായി ഒരു മിഠായി സമ്മാനിക്കുമ്പോൾ പോലും ഞാൻ അവരോടു പൊട്ടിത്തെറിച്ചു.പലതും എന്നെ ഭ്രാന്തി എന്ന് മുദ്രകുത്തി.പക്ഷെ എന്റെ അനുഭവമാണ് എന്നെ അതിലേക്കു നയിച്ചത്.കുട്ടികളുടെ ആഗ്രഹങ്ങൾ തെറ്റാണെങ്കിൽ അതിനെ അരുതെന്ന് പറയാൻ മാതാപിതാക്കൾക്ക് കഴിയണമെന്ന് ആനന്ദിന്റെ മരണശേഷമാണു എനിക്ക് മനസ്സിലായത്". അവർ പറഞ്ഞു നിർത്തി.തന്റെ മുന്നിലിരുന്ന ഞങ്ങൾ ഓരോരുത്തരുടെയും കണ്ണുകൾ നനഞ്ഞിരുന്നു.ഒരു പത്ര പ്രവർത്തക എന്ന നിലയിലല്ല, ഒരു സാധാരണ സമൂഹത്തിൽ ജീവിക്കുന്ന സാധാരണ മനുഷ്യനായിട്ടാണ് ഞാൻ അവരുടെ കഥ കേട്ടത് .ഞങ്ങൾ നന്ദി പറഞ്ഞിറങ്ങി .ഇനിയൊരു ആനന്ദിനെ ആശുപത്രി കിടക്കയിൽ കാണേണ്ടിവരില്ല എന്ന ഒരു വിശ്വാസം അവരുടെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞിരുന്നു.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ