ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ് ക്ലബ്ബ്
സ്ക്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ് എല്ലാവർഷവും വൈവിദ്ധ്യപൂർണ്ണമായപ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്.സ്ക്കൂൾ സാമൂഹ്യശാസ്ത്രമേളകളിൽ മികവാർന്നപ്രവർത്തനമാണ് സ്ക്കൂൾ എല്ലാവർഷവും കാഴ്ചവയ്ക്കുന്നത്.കടയ്ക്കൽ വിപ്ലവസ്മാരക സന്ദർശനം,കാർഗ്ഗിൽ സമരസേനാനിയെ ആദരി്ക്കൽ,പ്രധാന ദിനാചരണങ്ങൾ സമുചിതമായി ആദരിയ്ക്കൽ,വിവിധബോധവത്ക്കരണപ്രവർത്തനങ്ങൾ എന്നിവ ക്ലബ്ബിന്റെനേതൃത്വത്തിൽ നടത്താറുണ്ട്.
സോഷ്യൽ സയൻസ് ക്ലബ്ബ് 2017-18
2017-18 വർഷത്തിൽ മികവാർന്നപ്രവർത്തനങ്ങളാണ് സോഷ്യൽ സയൻസ് ക്ലബ്ബ് കാഴ്ചവച്ചത്.ജൂൺ മാസത്തിൽഡങ്കിപ്പനിയക്കെതിരെ ബോധവത്ക്കരണത്തോടെയാണ് ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയത്.ജൂലൈ 11ലോകജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർരചനാമത്സരം സംഘടിപ്പിച്ചു.ജൂലൈ21ചാന്ദ്രദിനാഘോഷത്തിന്റഎഭാഗമായി ക്വിസ് മത്സരംസംഘടിപ്പിച്ചു.ആഗസ്റ്റ് മാസത്തിൽ സ്വാതന്ത്ര്യസമരവാരാചരണത്തിന്റെ ഭാഗമായി ചരിത്രആൽബം തയ്യാറാക്കൽ ചിത്രരചനാമത്സരം,പ്രശ്നോത്തരി ഉപന്യസരചനാമത്സരം ഉപന്യാസ രചനാമതരം പ്രസംഗം എനനിവ സംഘടിപ്പിച്ചു.റിപ്പബ്ലിക്കദിനാചരണത്തിന്റെ ഭാഗമായി റിപ്പബ്ലിക്ക് ദിന സന്ദേശറാലി ന്യൂസ് പേപ്പർ വായനാമത്സരംഎന്നിവ സംഘടിപ്പിച്ചു.
സോഷ്യൽ സയൻസ് ക്ലബ്ബ് 2018-19
സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ലോകപരിസ്ഥിതി ദിനാഘോഷത്തോടെ തുടങ്ങി.സ്ക്കൂൾപരിസരത്ത് വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കമായി.സ്ക്കൾ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉത്ഘാടനം സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയും ഗിന്നസ് റിക്കാർഡ് ജേതാവുമായ ശാന്തിസത്യൻ നിർവ്വഹിച്ചു.ജൂലൈ 11 ലോക ജനസംഖ്യാദിനാഘോോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി.ആഗസ്റ്റ് 6 ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യക അസംബ്ലി സംഘടിപ്പിയ്ക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുപ്പിയ്ക്കുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. ലോകസമാധാനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദശം നൽകുകയും ചെയ്തു.