ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/അക്ഷരവൃക്ഷം/ സമൂഹനന്മയ്ക്ക് ശുചിത്വം വേണം

Schoolwiki സംരംഭത്തിൽ നിന്ന്
സമൂഹനന്മയ്ക്ക് ശുചിത്വം വേണം      

ശുചിത്വമുളള സമൂഹമാണ് ആരോഗ്യമുളള സമൂഹം.വ്യക്തി ശുചിത്വത്തിലൂടെ സമൂഹത്തെ ശുചിത്വമുളളതാക്കി മാറ്റാൻ കഴിയും.കോവിഡ് പോലുളള മഹാമാരി ശുചിത്വത്തിന്റെ ആവശ്യകത നമുക്ക് മനസ്സിലാക്കി തരുന്നു.കുളിച്ചൊരുങ്ങി പൗഡറും പൂശി തേച്ചു മിനുക്കിയ കുപ്പായവുമിട്ട് വരുന്നതുപോലും റോഡരുകിലും മറ്റും മാലിന്ന്യങ്ങൾ വലിച്ചെറിയുന്ന കാഴ്ച ഹൃദയഭേദകമാണ്.പക്ഷികളിൽ കറുത്തവളായ കാക്ക വൃത്തിയുടെ കാര്യത്തിൽ ഒന്നാമതാണ്. “ചീത്തകൾ കൊത്തി വലിക്കുകിലും ഏറ്റവും വൃത്തിവെടിപ്പെഴുന്നോൾ” എന്നാണ് വൈലോപ്പിളളി ശ്രീധരമേനോൻ കാക്കയെ കുറിച്ച് പറയുന്നത്.നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്.അതുപോലെ പരിസരശുചിത്വവും നമ്മുടെ കടമ തന്നെയാണ്.സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പിലോ പരിസരത്തോ നിക്ഷേപിച്ചു കഴിഞ്ഞാൽ നമ്മുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന് ചിന്തിക്കരുത്.മാലിന്യം ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കാൻ നമ്മൾ ശീലിക്കണം.

കൊറോണ കൈ കഴുകാനും സാമൂഹിക അകലം പാലിക്കാനും മുഖാവരണം ധരിക്കാനും നമ്മെ പഠിപ്പിച്ചു.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്.രോഗം വരാതിരിക്കണമെങ്കിൽ നമ്മൾ ശുചിത്വം പാലിച്ചേ മതിയാകൂ..........വെളളവും വായുവും മണ്ണും മലിനമായാൽ രോഗം പെട്ടെന്ന് വരും.ആരോഗ്യമുളള ജനതയാണ് നാടിന്റെ സമ്പത്ത്.വിഷമയമായ വെളളവും വായുവും നമുക്ക് വേണം.രോഗങ്ങളെ അകറ്റി നിർത്തി വ്യക്തി ശുചിത്വം ശീലിച്ച് സാമൂഹ്യ നന്മ എന്ന ബോധത്തോടെ നമുക്ക് ജീവിക്കാൻ കഴിയണം.വൃത്തിയുളള ശരീരവുമായി ഒരാൾക്ക് വൃത്തിയില്ലാത്ത നഗരത്തിൽ ജീവിക്കുവാൻ കഴിയില്ല എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുളളത്.സ്വാതന്ത്ര്യം ലഭിച്ച് ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യ സമ്പൂർണ്ണ ശുചിത്വം നേടിയിട്ടും ശുചിത്വ പരിപാലനത്തിനായി സർക്കാർ വിവിധ പരിപാടികൾ നടപ്പിലാക്കുന്നുണ്ട്.ശുചിത്വ ഗ്രാമങ്ങൾക്ക് സർക്കാർ നൽകുന്ന നിർമ്മൽ പുരസ്ക്കാരം 2005 മുതൽ നടപ്പിലാക്കി.2008 ൽ ശുചിത്വ മിഷൻ രൂപീകരിച്ചു.2014 ഒക്ടോബർ 2 ന് ഇന്ത്യ ഗവൺമെന്റ് സ്വഛഭാരത് അഭിയാൻ എന്ന പദ്ധതി ആവിഷ്കരിച്ചു.ഇന്ത്യയെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുക എന്നതാണ് ഇതിന്റെ പ്രവർത്തന ലക്ഷ്യം.

വൃത്തിയുളള ശരീരത്തിലേ ബുദ്ധിയുളള മനസ്സ് ഉണ്ടാകുകയുളളൂ.ബുദ്ധിപരമായ ചിന്ത വൃത്തിയുളള സമൂഹത്തെ സൃഷ്ടിക്കും.സമൂഹത്തെ ശുചിയായി സൂക്ഷിക്കുക എന്നത് സമൂഹത്തിൽ ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.ആ കടമ നിറവേറ്റാൻ നാം ഓരോരുത്തരും മുന്നോട്ട് വരണം

കാർത്തിക്.ബി.നായർ
3 എ ഗവ.ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം