ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/നല്ല കൂട്ടുകാർ...
നല്ല കൂട്ടുകാർ...
ഒരു കാട്ടിൽ മൂന്ന് കൂട്ടുകാർ ഉണ്ടായിരുന്നു.. ആമ,മുയൽ,മരംകൊത്തി. ഒരു ദിവസം വേടൻ വിരിച്ച വലയിൽ മാൻ കുടുങ്ങി. മാനിന്റെ കരച്ചിൽ കേട്ട് കൂട്ടുകാർ ഓടിയെത്തി.ആമ പറഞ്ഞു ഞാൻ വല കടിച്ചു മുറിച്ച് മാനിനെ രക്ഷിക്കാം.പക്ഷേ അതിന് മുമ്പ് വേടൻ വന്നാലോ? മരംകൊത്തി പറഞ്ഞു അതിനൊരു വഴിയുണ്ട് . മരംകൊത്തി അവിടെ നിന്നും പറന്നു വേടന്റെ വീട്ടുമുറ്റത്ത് എത്തി .എന്നിട്ട് വേടന്റെ തോളിൽ കിടന്ന തോർത്ത് എടുത്ത് ദൂരേക്ക് പറന്നു പോയി. വേടൻ മരംകൊത്തിയുടെ പിന്നാലെ ഓടി. കുറേ ദൂരം ചെന്നതും മരംകൊത്തി വേടന്റെ തോർത്ത് താഴേക്കിട്ടു .ഈ സമയം ആമ വല കടിച്ചു മുറിച്ച് മാനിനെ രക്ഷിച്ചു .വേടൻ തിരിച്ചു വന്നു നോക്കുമ്പോൾ മുറിഞ്ഞ വലയാണ് കണ്ടത്. അപ്പോൾ മാൻ പറഞ്ഞു "നല്ല കൂട്ടുകാർ ഉണ്ടെങ്കിൽ ഏതു ആപത്തിൽ നിന്നും രക്ഷപെടാം"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ