ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ

ബ്രേക്ക് ദി ചെയിൻ

ഒരു നിമിഷമെങ്കിലും ഞാൻ ചിന്തിച്ചു ... അരപ്പട്ടിണിയായി കിടക്കുന്ന എനിക്ക് ആശ്വാസമാണ് ഈ കൊറോണക്കാലം . മാസത്തിനു അധികമുള്ള അരി , റേഷൻ കടയിൽ നിന്ന് കിട്ടുന്നുണ്ട് . റേഷൻ കടയിൽ നിൽക്കുമ്പോഴാണ് മകൻ ജോൺ വിദേശത്തു നിന്ന് വിളിച്ചത് .
"എന്താ മോനെ , പതിവില്ലാതെ ഒരു വിളിയൊക്കെ ? "
"ഒന്നുമില്ലമ്മേ " .. അവന്റെ ശബ്ദത്തിലെ ഇടർച്ച !
"എന്ത് പറ്റി ? "
"ഇവിടെ ലോക്ക് ഡൗണാണ് . പുറത്തു ഇറങ്ങാൻ പോലും പറ്റില്ല അമ്മെ . ആകെ പേടിയാവുന്നു . വിദേശികൾക്ക് ചികിത്സ പോലും നിഷേധിക്കപെടുന്നുണ്ട് അമ്മെ . "
"വിശാഖ് വിളിച്ചപ്പോൾ പറഞ്ഞിരുന്നു"
"വിശാഖ് വിളിച്ചിരുന്നു അമ്മേ ? "
"ആ മോനെ , അവൻ വിളിച്ചിരുന്നു . അവനും ഇതൊക്ക തന്നെയാ അവസ്ഥ . "
അമേരിക്കയെകുറിച്ച വാതോരാതെ സംസാരിച്ചിരുന്ന മക്കളാ  ! ഇപ്പോഴോ ? . ഒരു നിമിഷം റാണി ചിന്തിച്ചു .
അമ്മേ .. ജോൺ വിളിച്ചപ്പോൾ റാണി ചേച്ചി ചിന്തകളിൽ നിന്ന് പുറത്തു വന്നു.
"മോനെ ... ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കണം . അധികൃതർ പറയുന്നതൊക്കെ അനുസരിക്കണം . മാസ്കും , ഹാൻഡ് വാഷും , സോപ്പ് ഉം ഒക്കെ എപ്പോഴും കൂടെ ഉണ്ടാകണം . ആൾക്കൂട്ടത്തിനടിയിലൊന്നും പോകരുത് . ദൂരെയിരുന്നും നമുക്ക് ഒന്നിച്ചു പൊരുതാം " . താൻ പാതി ദൈവം പാതി എന്നല്ലേ .. നമ്മുടെ പാതി നമ്മൾ ചെയ്യണം "

അജ്ന ഷെറിൻ ടി എ
8 A ജി എച്ച് എസ് നെല്ലാറച്ചാൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ