എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ ശബ്ദം-കവിത

അതിജീവനത്തിന്റെ ശബ്ദം

ശാന്തമാം തെരുവിലും
ഏകമാം വഴിയിലും
അലിയുന്ന ഭീതിതൻ
അലയുന്ന മാറ്റൊലി
ചൊല്ലാത്ത വാക്കിലും
ചെയ്യാത്ത തൊഴിലിലും
മലിനാമം കാറ്റിലും
മരണം മണക്കുന്നു
വീടുകൾക്കുള്ളിലെ
ചുവരുകൾ തൻ സുരക്ഷയി-
ലെങ്കിലും നാളെ തൻ
അറിയാത്ത വിധിയുടെ
അകാലത്ത അധിയിൽ
ആഴത്തിൽ വീഴുന്നു
ഓരോ മനുഷ്യനും
എങ്കിലും നന്മതൻ
ചിന്മുദ്രയാകുന്ന ഭൂമി
തൻ പൈതങ്ങളാകുന്ന കാരണം
ഒരു നല്ല നാളെതൻ
ഒരു നല്ല ഭാവിതൻ
പ്രതീക്ഷ തൻ ഭാവത്തിൽ
പുലരുന്നു ജീവൻ
നാം മനുഷ്യനാണെന്നതും
മനുഷ്യത്തമാണെന്നതും
മറക്കാതെ നമ്മൾ
മുൻപോട്ടു മുന്നേറും
ഈ ലോകനാശത്തിൻ മുൻപിലും
പിന്നോട്ടു പോകാതെയൊരുമിച്ചു
പതറാതെ പിരിയാതെ നാം
ഒരു നവരംഭത്തിൽ സാക്ഷിയാകും
നമ്മൾ അതിജീവനത്തിന്റെ ശബ്ദമാകും
 

അഞ്ജിത് ഉദയൻ
പത്താം തരം നായർ സമാജം സ്കൂൾ,മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത