എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/ മനുഷ്യൻ

മനുഷ്യൻ


ലോകമേ നാണിക്കൂ നീ
കണ്ണിനു പോലും കാണാത്ത
ചെറുകീടത്തിൻ മുന്നിൽ!!
എവിടെ പോയി നിൻ അഹങ്കാരം
എത്ര ജീവൻ ബലി കൊടുത്തു നീ
വെറും നിസ്സഹായൻ
വീടിനകത്തിരുന്ന് നീ
പുറത്തേക്കൊന്നു നോക്കൂ ,
പറവകൾ സ്വതന്ത്രമായ് പറക്കുന്നു
ശുദ്ധവായു ശ്വസിച്ചു കൊണ്ട്
എവിടെ നിൻ തിരക്കുകൾ,
ആധികൾ.
എല്ലാം മാറ്റി വെച്ച്
ഒരു കീടത്തെ ഭയന്ന്
നീ വീട്ടിലൊതുങ്ങി.
ഇനിയെങ്കിലും നീ മാറ്റണേ
നിൻ അഹന്തയും അധികാരവും .
ഓർക്കുക നീ ഈ ഭൂമിക്ക്
വേറെയും അവകാശികൾ ഉണ്ടെന്ന് .


ആദിൽ എ എ
8 F എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത