ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ പ്രതിരോധമാണ് ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധമാണ് ശക്തി      

അടുക്കാം ഹൃദയങ്ങൾ തമ്മിൽ ,അപ്പോഴും
അകറ്റാം ശരീരങ്ങൾ തൽക്കാലമെങ്കിലും..
കഴുകാം കയ്യുകൾ നാടിന്നു വേണ്ടി..
മാസ്കിന്നു പിന്നിലായ് ഒളിപ്പിക്കാം പുഞ്ചിരി
എന്നും നിലനിന്നു കിട്ടാനായി മാത്രം..
സൂക്ഷിക്കാം പരിസരം വൃത്തിയായെന്നും,
പൂജിക്കാം പ്രകൃതിയെ അമ്മയ്ക്കുമൊപ്പമായ്..
ഒഴിവാക്കാം ആഘോഷമെല്ലാം നമുക്കിന്ന്
സന്തോഷപൂത്തിരി കെടാതിരിക്കാൻ..
നാടാണ് വലുത് നാമെല്ലാമൊന്നായി നില്ക്കാം,
പ്രതിരോധനിരയുടെ മുന്നിലായ് തന്നെ.

ഭവൻ.എസ്
8D ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത