ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ ജാക്കും മുത്തശ്ശനും
ജാക്കും മുത്തശ്ശനും
ജാക്ക് എന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവൻ ഒരു ദിവസം അവൻെറ മുറിയിലുണ്ടായിരുന്ന ഉപയോഗശൂന്യമായ കുറച്ച് കളിപ്പാട്ടങ്ങളും മറ്റും വഴിയരികിൽ കൊണ്ടിട്ടു. അപ്പോൾ അതുവഴി വന്ന ഒരു വൃദ്ധൻ ഇതു കാണുകയും ചെയ്തു. അദ്ദേഹം ജാക്കിനോട് ചോദിച്ചു . മോനെ നീയാണോ ഈ പാഴ്വസ്തുക്കളെല്ലാം ഈ വഴിയരികിലിട്ടത്. അപ്പോൾ അവൻ പറഞ്ഞു. അതൊ മുത്തശ്ശാ ഞാൻ തന്നെയാണ്. അപ്പോൾ വൃദ്ധൻ പറഞ്ഞു " ഇങ്ങനെ വഴിയരികിൽ ഒന്നും കൊണ്ടാടരുത്. പ്ലാസ്റ്റിക്ക് കൊണ്ടുള്ള കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും പ്രത്യേകം പ്രത്യേകമായി വേർതിരിച്ച് അവ നിക്ഷേപിക്കാനായി വച്ചിട്ടുള്ള ബക്കറ്റുകളിൽ ഇടണം. ഇങ്ങനെ പാഴ് വസ്തുക്കൾ കൊണ്ടു വന്നിട്ട് നമ്മുടെ പരിസ്ഥിതിയെ വൃത്തികേടാക്കാൻ പാടില്ല. ഇങ്ങനെയുള്ള വസ്തുക്കളെ വഴിയരികിലേക്കോ , ജലാശയത്തിലേക്കോ വലിച്ചെറിയുന്നതുമൂലം വായു,ജലം എന്നിവ മലിനമാക്കപ്പെടുന്നു.ഇതുമൂലം പ്രകൃതിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. ഈ ഇടയ്ക്ക് പ്രളയം വന്നത് ഓർക്കുന്നില്ലേ മോനെ. അതെ മുത്തശ്ശാ ഞാൻ ഓർക്കുന്നുണ്ട് എത്രയോ വീടുകളാണ് ആ പ്രളയത്തിൽ നഷ്ടപ്പെട്ടത് അതിനു കാരണം നമ്മൾ പാഴ് വസ്തുക്കൾ കാണുന്നിടത്ത് വലിച്ചെറിയുന്നതാണ്. പരിസ്ഥിതി മലിനീകരിക്കുന്നതുമൂലം നമ്മുക്ക് മലിനജലം കുടിക്കേണ്ടതായി വരുന്നു. ആയതിനാൽ രോഗങ്ങൾ പിടിപെടുന്നു ഇന്നത്തെ കാലത്ത് നിപ്പ, എച്ച് 1 എൻ 1, കൊറോണ എന്നിങ്ങനെ മരുന്നു കണ്ടെത്താത്ത അനേകം രോഗങ്ങൾ നമ്മെ വിഴുങ്ങാൻ കാത്തു നിൽക്കുന്നു .അതിൻ്റെ പിടിയിൽ പെടാതിരിക്കാൻ നാം തികഞ്ഞ ശുചിത്വം പാലിക്കണം. അപ്പോൾ ജാക്ക് പറഞ്ഞു നന്ദി മുത്തശ്ശാ ഞാൻ ഇനി മുതൽ ഉപയോഗശൂന്യമായ വസ്തുക്കൾ അലക്ഷ്യമായ വലിച്ചെറിയില്ല. ശുചിത്വ പരിപാലനത്തിൽ വളരെ ശ്രദ്ധിക്കുകയും ചെയ്യും.എന്നാൽ ഞാൻ പോകട്ടെ എന്നു പറഞ്ഞ് വൃദ്ധൻ പതുക്കെ നടന്നു നീങ്ങി. മോറൽ: പാഴ്വസ്തുക്കൾവലിച്ചെറിയരുത്. മനുഷ്യൻ പ്രകൃതിയോട് ഇണങ്ങാനും അതിലൂടെ ശാന്തിയും സന്തുഷ്ടിയുമുള്ള ഒരു ലോകം ഉണ്ടാക്കാനും ഇടവരുത്തണം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ