അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

അങ്ങാടിപ്പുറത്തുനിന്നും വാളാഞ്ചേരിക്ക് പോകുന്ന വഴിക്കു പാലച്ചോട് കഴിഞു ചോല എന്ന സ്ഥലത്ത് മാലാപറമ്പിൽ 1990 ൽ ചെറിയൊരു ഷെഡ്ഡിൽ ശ്രവണ വൈകല്യമുള്ള കുട്ടികൾക്കുവേണ്ടീ പ്രാർത്തനമാരഭിച്ച അസ്സീസി സ്കൂൾ പിന്നീട് LP, UP, HS, H.S.S-ഉം ആവുകയും, അത് എയഡഡ് അയി ഉയർത്തപെടുകയും ചെയ്തു. സ്കൂളിന്റെ ചരിത്രം തുടങുന്നത് അന്നത്തെ താമരശ്ശേരി ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി അനുഗ്രഹിച്ച് പ്രൊവിൻഷ്യാൾ സിസ്റ്റർമെക്കിൾ ഫ്രാൻ‍സിസ്, റവ. ഫാ.ജൊസഫ് മണ്ണൂരിന്റെ സഹയത്തോടെ സ്ഥലം വാങുകയും സ്കൂൾ തുടങുകയും ചെയ്തു. ബധിരർക്കുവെണ്ടി മാത്രമായി ഒരു സ്കൂൾ എന്നതിന്റെ പ്രചോദനം. ഞങളുടെ സഭയുടെ സ്ഥാപകനായ ബഹു. മൊൻ. ജോസഫ് കെ.വി. തോമസ് കണ്ടത്തിലിൽ നിന്നാണ്. ആദ്യം നഴ്സറിയും ഒന്നാം ക്ലാസും 12 ക്കുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്. തുടക്കം മുതൽതന്നെ പത്താം ക്ലാസ്സുകളിലും ഹയർസെക്കൻഡറിയിലും നൂറ് ശതമാനത്തോടെ കുട്ടികൾ വിജയിച്ചു വരുന്നുണ്ട്. അമലോ‌‌ൽഭവ മാതാവിൻറെ അസ്സീസി സഹോദരിമാരുടെ മാനേജ്മെന്റിൻറെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.