ഒരുപാട് കേട്ടു, പോറ്റമ്മ യാ ഭൂമി നിൻ വിരഹഗാനങ്ങളും, വിഷമങ്ങളും,
ഓർമ്മകൾ ചിലതുണ്ട്
ബാല്യത്തിനു കരുത്തേകാൻ
ഇനി നീ മരിക്കില്ല മനധാരിൽ ആശകൾ
ഒരുനൂറു ഗോപുരം പണിത വെച്ചിട്ടുണ്ട്
പുലരി ആകട്ടെ ഒരു നൂറു തട്ടിലും പല നൂറ് വിത്തുകൾ പാ കിട്ടാനായി
പല നാൾ ജലം തളിച്ച് ഒരുപാട് വിത്തുകൾ, പലതായി മരങ്ങളായി പഴങ്ങൾ ഏകും
മധുരമൂറും നിൻ കായ്കനികൾ തിന്നു
കവിതകൾ പലതും ഞാൻ പാടി നോക്കും
മധുരമൂറും മാമ്പഴക്കാലം ഞാൻ കാത്തു വെച്ചിട്ടും
കുരുന്നുകൾ ക്കായി എൻ ഭാവിക്കുവേണ്ടി
നിൻ നാളേക്ക് വേണ്ടി
പൂവും പഴങ്ങളും കരുതി വയ്ക്കും ഞാൻ
ഒഴുകും പുഴകളും പച്ചയാം പാഠങ്ങളും
മലരും മനുഷ്യരും കൂട്ടുകാര് ആകുന്ന പുലരിക്ക് വേണ്ടി
പ്രയത്നിക്കാം നമുക്ക്...
വിടരട്ടെ ഭൂമിയിൽ ഒരായിരം മൊട്ടുകൾ കൾ.
അട രാതെഇരിക്കട്ടെ പ്രത്യാശയും
ഇനി ഉയർത്തില്ല കൈ ഒരു മനുഷ്യനും നിൻ ശിരസ്സ് വെട്ടാൻ
ഒരു നൂറു പുഷ്പം പറിച്ചു ഞാൻ നിൻ സ്മരണയിൽ അഭിവാദ്യ മാല ഞാൻ
ചാർത്തിയിട്ടേ......