എ. എം. എച്ച്. എസ്. എസ്. തിരുമല/അക്ഷരവൃക്ഷം/രോഗപ്രതിരോധം(ലേഖനം)
മഹാമാരി എന്ന വെല്ലുവിളി ഇന്നു മാനവരാശി നേരിടുന്ന ഏറ്റവും വലിയൊരു വെല്ലുവിളിയാണ് കോവിഡ്-19 എന്ന മഹാമാരി.സമ്പന്നരാജ്യങ്ങൾ പോലും
പകച്ചുനിൽക്കുമ്പോൾ ആ പട്ടികയിൽപ്പെടാത്ത നമ്മുടെ ഇന്ത്യയും കൊച്ചു കേരളവും വളരെ സമർത്ഥമായും ശസ്ത്രീയമായും അതിനെ നേരിടുന്നു.ഇതിനായി കഠിന പ്രയത്നത്തിലേർപ്പെട്ടിരിക്കുന്ന നമ്മുടെ സർക്കാരിനും,ആരോഗ്യപ്രവർത്തകർക്കും,പോലീസ് ഉദ്യോഗസ്ഥർ ക്കും,കുഡുംബശ്രീപ്രവർത്തകർക്കും മറ്റു സാമൂഹ്യപ്രവർത്തകർക്കും അഭിവാദ്യമർപ്പിക്കുന്നു.ഈ സാഹചര്യത്തിൽ ശുചിത്വം,പരിസ്ഥിതി സംരക്ഷണം,രോഗപ്രതിരോധം എന്നിവയിൽ വിദ്യാർത്ഥികളായ നാം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.നമ്മുടെ ശാരീരിക- മാനസിക ആരോഗ്യം എന്നിവ നമ്മുടെ ശീലങ്ങൾ,ആഹാരരീതി,ജീവിക്കുന്ന ചുറ്റുപാട് എന്നിവയെ ആശ്രയിച്ചിരിക്കുന്നു.വ്യക്തി ശുചിത്വത്തിന്റെ ഭാഗമായി ശരീരശുദ്ധി,വസ്ത്രശുദ്ധി എന്നിവ പാലിക്കേണ്ടതാണ്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഓരോ വീടിനും അടുക്കളത്തോട്ടങ്ങളും അത്യാവശ്യമായിരിക്കുന്നു.രോഗം വരാതിരിക്കാൻ പ്രതിരോധശക്തി ഉണ്ടാക്കേണ്ടതാണ്. ദാരിദ്ര്യത്തിന്റെ ചൂടറിഞ്ഞിട്ടുള്ള ഭാരതീയരായ നാം ഈ വെല്ലുവിളിയെ ക്ഷമയോടും ധീരതയോടും നേരിടും.ഈ മഹാമാരിയെ നേരിടുന്നതിൽ നാം ഓരോരിത്തരും പോരാളികളാണ്.നമ്മൾ ജയാക്കും,ജയ് ഹിന്ദ് ! {BoxBottom1 |
പേര്=അർജുൻ ആർ | ക്ലാസ്സ്=6 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=എ എം എച്ച് എസ് എസ് തിരുമല | സ്കൂൾ കോഡ്=43087 | ഉപജില്ല=തിരുവനന്തപുരം സൗത്ത് | ജില്ല=തിരുവനന്തപുരം | തരം=ലേഖനം | color=5
}} |