എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/നല്ലപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലപാഠം

ഒരു മനോഹരമായ ഗ്രാമത്തിൽ ഒരു ആൺകുട്ടിയും അമ്മയും ജീവിച്ചിരുന്നു. സുധീഷ് എന്നായിരുന്നു അവന്റെ പേര്. അവന് സ്കൂളിൽ കിഷോർ എന്നു പേരായി ഒരു എതിരാളി ഉണ്ടായിരുന്നു. ശാരീരികക്ഷമതയിൽ അവനെക്കാൾ ബലവാനായിരുന്നു ആ എതിരാളി. ...സ്കൂളിൽ ഇവർ തമ്മിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടായാൽ തീർച്ചയായും അത് അടിയാകും എന്ന് എല്ലാവർക്കും അറിയാം. ..

സുധീഷിൻറെ അമ്മ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. എന്നും അമ്മ അവനോട് പറയും..മോനെ.. നീ നന്നായി പഠിക്കണം...നല്ല ജോലി നേടണം..എന്നാലെ നിന്നെ കുടുംബത്തിലും സമൂഹത്തിലും അംഗീകരിക്കുകയുള്ളു. അമ്മയെ ഏറെ ഇഷ്ടമാണെങ്കിലും അമ്മയുടെ വാക്കുകൾ അവൻ ചെവിക്കൊണ്ടില്ല... കിഷോർ സാമ്പത്തികമായി കഴിവുള്ള കുടുംബത്തിലെ അംഗമാണ്.

സുധീഷ് പത്തിൽ പഠിക്കുമ്പോഴാണ്, പെട്ടന്ന് ഒരു ദിവസം അമ്മയ്ക്ക് അസുഖം പിടിച്ചു കിടപ്പിലായി...അതോടെ ജീവിതത്തിന് ഒരു പ്രാധാന്യവും കൊടുക്കാത്ത അവൻ ഒരുപാട് കാര്യങ്ങൾ മനസിലാക്കി.. സ്കൂളിൽ പോകാൻ പറ്റാതായി, ഭക്ഷണം കഴിക്കാനോ, അമ്മയ്ക്ക് മരുന്നു വാങ്ങാനോ ഉള്ള പണം കുട്ടിയായ അവന്റെ കയ്യിലുണ്ടോ?

ഇതോടെ അടുത്ത വീടുകളിൽ പോയി എന്തെങ്കിലും ചെയ്തുകൊടുക്കുമ്പോൾ അവർ ചെറിയ ഒരു തുക അവനു നൽകി. അത് കൊണ്ട് അവൻ അമ്മയ്ക്ക് മരുന്നും ജീവൻ നിലനിർത്താൻ ഭക്ഷണവും കഴിച്ച് പോന്നു...അമ്മ പറഞ്ഞതു പോലെ തന്നെ ജീവിതത്തിന് ഒരു വിലയും ഇല്ല..

രണ്ട് വർഷങ്ങൾ ഇഴഞ്ഞിഴഞ്ഞ് കടന്നു പോയി..കൂടെ പഠിച്ചവർ പ്ളസ്ടു വിന് പഠിക്കുന്നു. അവർ സക്കൂളിൽ പോകുന്ന കാണുമ്പോൾ അവന് വല്ലാത്ത വിഷമം തോന്നും.. അതിൽ നിന്ന് വാശിയായി.. എങ്ങനെയും പഠിക്കണം... ആ ലക്ഷ്യത്തിൽ അവൻ പത്താം ക്ലാസ് പരീക്ഷയെഴുതാൻ തീരുമാനിച്ചു. പത്താം ക്ളാസ് കഷ്ടിച്ചാണ് പാസ്സായത്. രാവിലെ പത്രം ഇടാൻ പോകും. അകന്ന ഒരു ബന്ധുവിൻറ്റെ സഹായത്തോടെ പ്ളസ് വണ്ണിന് ചേർന്നു. വൈകുന്നേരം സ്ക്കൂളിൽ നിന്ന് വന്നാൽ രാത്രി പത്ത് മണി വരെ ബന്ധുവിനെ കടയിൽ സഹായിക്കാൻ നിൽകും. ശേഷം വീണ്ടും പഠനം. ക്ലാസിൽ നന്നായി ശ്രദ്ധിക്കുമായിരുന്നു എന്നതിനാൽ പഠനം വളരെ എളുപ്പമായി.

അങ്ങനെ ദിവസങ്ങൾ, മാസങ്ങൾ കടന്നു പോയി. റിസൽട്ട് വന്നപ്പോൾ അവൻ പ്ളസ്ടു നല്ല മാർക്കിൽ പാസ്സായി. ഡിഗ്രിയും എടുത്തു. അവനോട് തന്നെ അവന് ഒരു ബഹുമാനം തോന്നി.. തനിയെ കഷ്ടപ്പെട്ടു പഠിച്ചതിൽ സ്വയം അഭിമാനവുമുണ്ടായി....

എന്തായാലും അവന് ഇപ്പോൾ ഒരു ലക്ഷ്യം ഉണ്ട്.. ബാങ്ക് ജോലി ലക്ഷ്യം വച്ച് അവൻ കോച്ചിംഗിന് ചേർന്നു.. കുറച്ച് നാളുകൾക്കു ശേഷം അവൻ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആയി! അപ്പോഴാണ് അമ്മ തന്നോട് പണ്ടു പറഞ്ഞിരുന്ന വാക്കുകളുടെ മഹത്വം അവന് മനസിലായത്.


അശോക് ലീഷ്
8 D എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ