ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ഗാന്ധി ദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധി ദർശൻ ക്ലബ്ബിന്റെ കൺവീനർ ശ്രീമതി.രേവതി ടീച്ചറിന്റെ നേതൃത്വത്തിലാണ് ക്ലബ് പ്രവർത്തിക്കുന്നത് . ഗാന്ധിജിയെ സംബന്ധിച്ചുള്ള ചർച്ചകളും പുസ്തകവായനയും നന്നായി നിർവഹിക്കുന്നു . ഗാന്ധി ജയന്തി വാരാഘോഷത്തിൽ ഞങ്ങളുടെ കുട്ടികൾക്ക് ദേശഭക്തി ഗാനത്തിന് ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു. ഈ വർഷവും ഗാന്ധി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഗോപിക വി ബി ,ജെന്ന മരിയ ജാക്സൺ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .

വർക്കല ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹൈസ്കൂൾ വിഭാഗത്തിലുള്ളള്ള സ്കൂളാണ് ചെറുന്നിയൂർ.ഗാന്ധിയൻ ദർശനങ്ങൾ സ്കൂളിൽ എത്തിക്കാൻ വേണ്ടിയാണ് ഗാന്ധിദർശൻ ക്ലബ്ബ് ലക്ഷ്യമിടുന്നത്. ഗാന്ധിജിയുടെ മൂല്യങ്ങളും ആദർശങ്ങളും കുട്ടികളിൽ എത്തിക്കാനായി സ്കൂൾ അധ്യായന വർഷത്തിൽ തന്നെ സ്കൂൾ തല ഗാന്ധി ദർശൻ ക്ലബ് ആരംഭിച്ചു.


കർഷകദിനം


ചിങ്ങം ഒന്ന് കർഷകദിനത്തോടനുബന്ധിച്ച് ചെറുന്നിയൂർ നിവാസിയായ ഒരു കർഷ സ്കൂളിൽ വിളിച്ച് ആദരിക്കുകയും അതുപോലെ ആ കർഷകയുടെ കൃഷിത്തോട്ടം സന്ദർശിക്കുകയും ചെയ്തു. സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കുക എന്ന ഒരു ചിന്ത കുട്ടികളിലേക്ക് എത്തിക്കാനും ഇതിന് കഴിഞ്ഞു.

യോഗ പരിശീലനം

ഓൺലൈൻ ആയി യോഗ പരിശീലനം ഗാന്ധിദർശൻ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികളെ യോഗ പരിശീലനത്തിൽ പങ്കെടുപ്പിച്ചു. അതുപോലെതന്നെ സ്കൂളിൽ യോഗ പ്രദർശനവും നടത്തി.

ഗാന്ധിജയന്തി ദിനാചരണം

ഒക്ടോബർ 2 ഞായറാഴ്ചയായിരുന്നു ഗാന്ധിജയന്തി .ഗാന്ധിജയന്തി ദിവസം പുഷ്പാർച്ചന, സർവ്വമത പ്രാർത്ഥന, ഗാന്ധി ഗാനാഞ്ജലി ,ഗാന്ധിജയന്തി സന്ദേശം പ്രതിജ്ഞ,

ശുചീകരണം എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു.

ഗാന്ധികലോത്സവം

ഗാന്ധി കലോത്സവം വിപുലമായി തന്നെ സ്കൂളിൽ സംഘടിപ്പിച്ചു. പ്രസംഗം, ഗാന്ധി കവിത രചന , ചിത്രരചന, ക്വിസ്, ദേശഭക്തിഗാനം തുടങ്ങി വിവിധ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.

തനത് പ്രവർത്തനം

ഒക്ടോബർ 2 മുതൽ സ്കൂളിൽ ഏറ്റെടുത്ത തനത് പ്രവർത്തനം പ്ലാസ്റ്റിക് നിരോധനം എന്നുള്ളതാണ്. സ്കൂൾ കോമ്പൗണ്ടിൽ പ്ലാസ്റ്റിക് കൊണ്ട് കയറാൻ പാടില്ല എന്ന് കുട്ടികളെ ബോധവൽക്കരിച്ചു. ഒക്ടോബർ രണ്ടിന് നാശാമുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.

പ്രതിജ്ഞ,

ലഹരി വിരുദ്ധ ചങ്ങല

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ


ശിശുദിനം

14/ 11 /2022 സ്കൂളിൽ ശിശുദിനാഘോഷം വിപുലമായി തന്നെ സംഘടിപ്പിച്ചു

ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

14/01/23കുട്ടികൾ പ്രകൃതിജീവനം എന്ന വിഷയത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

രക്തസാക്ഷി ദിനം

ഒക്ടോബർ 30 രക്തസാക്ഷി ദിനം വിപുലമായി ആചരിച്ചു.

9 am ന്ഗാന്ധി പ്രതിമ - പുഷ്പാർച്ചന

സർവ്വമത പ്രാർത്ഥന

ഗാന്ധി അനുസ്മരണ പ്രഭാഷണം

പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു . 2 pm: ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു . വിജയിച്ചത് മാളവിക എസ്. ആ കുട്ടിയെ ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടിപ്പിച്ചു.